Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഈ ജീവിത ശീലങ്ങള്‍ നിങ്ങളെ അള്‍സര്‍ രോഗത്തിലേക്ക് നയിക്കും!

08 JULY 2017 12:06 PM IST
മലയാളി വാര്‍ത്ത

യുവാക്കള്‍ക്കും മധ്യവയസ്‌ക്കര്‍ക്കുമിടയില്‍ ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അള്‍സര്‍. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. 

വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. പൊക്കിളിനു മുകളിലായി നെഞ്ചിനു താഴെ വലതുഭാഗത്തായി ഇടയ്ക്കിടെ വേദനയുണ്ടാകുന്നുവെങ്കില്‍ അള്‍സറിന്റെ ലക്ഷണമായി കരുതാം. ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയില്‍ ഇടയ്ക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം. ഉറക്കത്തിലുണ്ടാകുന്ന വയറുവേദനയും ശ്രദ്ധിക്കണം. ഇത്തരം ലക്ഷണം കാണുമ്പോള്‍തന്നെ ഡോക്്ടറെ കാണുന്നത്് നന്നായിരിക്കും. ചില കാര്യങ്ങള്‍ അല്‍പ്പമൊന്ന്ശ്രദ്ധിച്ചാല്‍ അള്‍സര്‍ അകറ്റി നിര്‍ത്താം...

1. ചൂടുള്ള ദോശ എരിവുള്ള ചട്‌നിയില്‍ ചേര്‍ത്ത് കഴിക്കുന്നതും ഊണിനൊപ്പം അച്ചാര്‍ തൊട്ടുനക്കുന്നതും പുളിചേര്‍ത്തരച്ച കറികള്‍ കൂട്ടുന്നതുമൊക്കെ രുചികരമായ കാര്യങ്ങള്‍ തന്നെയാണ്. പക്ഷേ അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ. ഇവയൊക്കെ മിതമായ അളവില്‍ മത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണു നല്ലത്.

2. ഭക്ഷണം കഴിക്കുമ്പോള്‍ അതു വേഗത്തില്‍ തീര്‍ക്കുവാനാണ് നമ്മള്‍ എപ്പോഴും ശ്രമിക്കുന്നത്്. കഴിക്കുന്ന ഭക്ഷണം ക്ഷമയോടെ ചവച്ചരച്ചു മാത്രം കഴിക്കുക. ദഹനപ്രക്രിയ വേഗത്തിലാകാനിതുപകരിക്കും.

3. വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യം വെള്ളവും ശീലമാക്കുക.

4. ചായയും കാപ്പിയുമൊക്കെ ഇടയ്ക്ക് ആകാം. പക്ഷേ പരിധിവിട്ട് വേണ്ട. ചായയുടേയും കാപ്പിയുടേയും അമിത ഉപയോഗം അള്‍സറിന് കാരണമായേക്കാം.

5. കറികളില്‍ മസാലക്കൂട്ടുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുക. 

6. ദഹനത്തിനു സമയമേറെ എടുക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

7. എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ മാത്രമല്ല ബാധിക്കുക. ഒന്നില്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് ഇതു കാരണമാകും.

8. എന്തിനും ഏതിനും ടെന്‍ഷന്‍ എന്ന പതിവുശൈലി മാറ്റുക. അമിത ഉല്‍കണ്ഠയും മാനസിക സംഘര്‍ഷങ്ങളും നിങ്ങളെ അള്‍സര്‍ രോഗിയാക്കിയേക്കാം. മനസ്സിനെ സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്തുകയാണ് ഏക പരിഹാരം. ഇതിനായി യോഗമുറകളും ധ്യാനവും ശീലമാക്കുക.

9. പുകവലിക്കാരില്‍ വരുന്ന രോഗങ്ങളില്‍ നല്ലൊരു പങ്കിനും കാരണം പുകവലിതന്നെയാണെന്ന കാര്യം തിരിച്ചറിയുക. അകത്തേക്കു വലിച്ചു കയറുന്ന പുകയിലെ വിഷാംശംങ്ങള്‍ വന്നടിയുന്ന പ്രധാന ശരീരഭാഗങ്ങളിലൊന്നാണ് ആമാശയം. നിരന്തരമായ പുകവലിയില്‍ നിന്നും ആമാശയത്തില്‍ വന്നടിയുന്ന വിഷാംശംങ്ങള്‍ നിങ്ങളെ രോഗിയാക്കും.

10. എങ്ങനെ, എപ്പോള്‍, എത്ര അളവില്‍ മദ്യം കഴിക്കണമെന്ന് അറിയാത്തവരാണ് മദ്യപാനികളില്‍ ബഹുഭൂരിഭാഗവും. അമിതമായ തോതിലുള്ള മദ്യപാനം മദ്യത്തോടൊപ്പം രുചിയ്ക്കായി മദ്യത്തില്‍ കലര്‍ത്തുന്ന പാനീയങ്ങള്‍ ഇവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷാംശം ഉദരത്തെ രോഗാവസ്ഥയില്‍ എത്തിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends