ദാമ്പത്യം മനോഹരമാക്കാന്‍ പ്രണയം വേണം; പ്രണയം നിലനിര്‍ത്താന്‍ ഇതാ ചില വഴികള്‍

മനോഹരമായ ജീവിതത്തിന് മനോഹരമായ പ്രണയവും ആവശ്യമാണ്. പ്രണയം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് വിവാഹ ജീവിതത്തില്‍ വലിയ കാര്യമാണ്. പ്രണയമില്ലെങ്കില്‍ ദാമ്പത്യം വിരസമാകും. വിവാഹ ജീവിതത്തില്‍ പ്രണയം നിലനിര്‍ത്താന്‍ എന്തൊക്കെയാണ് വേണ്ടതെന്നു നോക്കാം.
താങ്ക്‌സ് പറയാന്‍ മടിക്കേണ്ട
വിവാഹ ജീവിതത്തില്‍ രണ്ട് പേരും തുല്യരാണ്. ഒരാള്‍ മറ്റൊരാളെകാല്‍ മുകളില്‍ ഒന്നും അല്ല. അതുകൊണ്ട് പങ്കാളി കുടംബത്തിനു വേണ്ടി ചെയ്യുന്നേ ഓരോ കാര്യങ്ങള്‍ക്കും നന്ദി പ്രകടിപ്പിക്കാന്‍ മടിക്കണ്ട. ഇങ്ങനെ നന്ദി പറഞ്ഞു ശീലിക്കുന്നത് നിങ്ങള്‍ക്കു കൂടുതല്‍ സന്തോഷവും ഉത്സാഹവും നല്‍കും.
ഒരുമിച്ചിരുന്നു ശീലിക്കാം
ഭക്ഷണം കഴിക്കാനോ , ടിവി കാണാനോ അല്ല പങ്കാളിക്ക് മാത്രമായി ഇരിക്കണം. ഈ സമയം മൊബൈല്‍ ഫോണ്‍ പാടില്ല. ഇങ്ങനെ ഒരുമിച്ചിരുന്നു മനസു തുറന്നു പലകാര്യങ്ങളും പങ്കു വക്കാം. ഇത് ബന്ധം ദൃഢമാക്കും
മനസ്സിലുള്ളത് തുറന്നു പറയാം
പറയാതെ എല്ലാം മനസിലാക്കുന്ന പങ്കാളി സിനിമായിലൊക്കെ കാണു. അതുകൊണ്ട് ആഗ്രഹങ്ങളും സ്വാപ്നങ്ങളും തുറന്നു പറയാം. തന്റെ ആവശ്യങ്ങള്‍ പറയാനും പങ്കാളിയുടെ ആവശ്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനും തയാറാവുക.ഇക്കാര്യത്തിനു ദാമ്ബത്യ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഇതിനു തയ്യാറായാല്‍ പങ്കാളികള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന 90 ശതമാനം പരാതികളും ഇല്ലാതാക്കാം.
https://www.facebook.com/Malayalivartha