ടെന്‍ഷന്‍ കുറയ്ക്കാനും ഓര്‍മ്മക്കുറവിനും ഒറ്റമൂലിയാണ് ലൈംഗികബന്ധം
ലൈംഗിക വിരക്തി പല കുടുംബ ബന്ധങ്ങളേയും താറുമാറാക്കാറുണ്ട്. അക്കാരണം കൊണ്ടു തന്നെ ഓര്‍മ്മക്കുറവും ടെന്‍ഷനും കൂടുതലാണെന്ന് പഠനം. ഒന്നിലും താത്പര്യമില്ലാത്തവരാണ് ബുദ്ധിയില്‍ പിറകോട്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇത്തരക്കാര്‍ക്ക് ആശ്വാസമായി ഇതാ ഒറ്റമൂലി. ലൈംഗിക ബന്ധം ഓര്‍മ്മക്കുറിനൊരു മരുന്നാണെന്നാണ് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശാരീരിക ബന്ധത്തിന് ശേഷം തലച്ചോറിലെ ഹിപ്പോക്യാംപസില്‍ ഉത്തേജനം ലഭിക്കുകയും അവ കൂടുതല്‍ ന്യൂറോണുകളുടെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് യൂണിവേഴ്‌സിറ്റി പഠനത്തില്‍ പറയുന്നു.
കാര്യങ്ങള്‍ ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കപ്പെടുന്നത് തലച്ചോറിലെ ഹിപ്പോക്യാമ്പസിലാണ്. ശാരീരികബന്ധത്തിന് ശേഷം തോന്നുന്ന മാനസീകോല്ലാസവും കോഗ്‌നിറ്റീവ് ഫംഗ്ഷനും ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിച്ച് വ്യക്തികളെ സ്മാര്‍ട്ട് ആക്കുമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം. ടെന്‍ഷന്‍ കുറയ്ക്കാനും പങ്കാളികളെ \'സ്‌ട്രെസ് ഫ്രീ ആക്കാനും നല്ല ലൈംഗികബന്ധത്തിനു കഴിയുമെന്നും അവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha