Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോബോട്ടിക് ശസ്ത്രക്രിയ

05 APRIL 2017 12:14 PM IST
മലയാളി വാര്‍ത്ത

'റോബോട്ട്' എന്ന വാക്ക് രൂപപ്പെട്ടത് 1920ല്‍ 'റോബോട്ട' എന്ന ചെക് വാക്കില്‍ നിന്നാണ്. കംപ്യൂട്ടര്‍ അധിഷ്ഠിത റോബോട്ടിക്‌സും ശസ്ത്രക്രിയയും വൈദ്യശാസ്ത്രത്തില്‍ ആവേശകരമായ കാലഘട്ടത്തിന് തുടക്കം കുറിച്ചു. ആധുനിക വൈദ്യശാസ്ത്രം ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ഡോസ്‌കോപ്പി വീഡിയോയുടെ സഹായത്താല്‍ ചെയ്യുന്ന ശസ്ത്രക്രിയാ വിദ്യകള്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ വിപ്ലപം സൃഷ്ടിച്ചു. 1985-ല്‍ ന്യൂറോ സര്‍ജറി ബയോപ്‌സിക്കായാണ് ആദ്യമായി ശസ്ത്രക്രിയയില്‍ 'റോബോട്ടിക്‌സ്' ഉപയോഗിച്ചത്. അതുവരെ വിവിധ ക്ലിനിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് ഭാവനകളില്‍ മാത്രം സാധ്യമായിരുന്ന സാങ്കേതികത ആയിരുന്നു ഇത്. ക്ലിനിക്കല്‍ സ്‌പെഷ്യാലിറ്റികളിലെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വിവിധതരം 'സര്‍ജിക്കല്‍ റോബോട്ടുകള്‍' ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ കൈകള്‍ക്കും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കും മധ്യേയുള്ള ഒരു 'ഡിജിറ്റല്‍ ഇന്റര്‍ഫേസ്' ആയി പ്രവര്‍ത്തിച്ച് ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ പ്രകൃതിദത്തമായ ശാരീരിക പരിമിതിക്കപ്പുറം അദ്ദേഹത്തിന്റെ നൈപുണ്യം വര്‍ധിപ്പിക്കുന്നു എന്നതാണ് സര്‍ജിക്കല്‍ റോബോട്ടിക്‌സിന്റെ തത്ത്വം. ഇതു കൂടുതല്‍ സങ്കീര്‍ണമായ എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സഹായിക്കുന്നു. 

സി.ടി. സ്‌കാനിങ് ഉപയോഗപ്പെടുത്തി തലച്ചോറിലെ ബയോപ്‌സി ചെയ്യുന്നതിന് സൂചി ഉറപ്പിക്കുന്നതിനായി 1985ല്‍ 'പ്യൂമ560' എന്ന റോബോട്ട് ആണ് ആദ്യമായി ഉപയോഗിച്ചത്. 1987-ല്‍ ആദ്യമായി റോബോട്ടിക്‌സ് ഉപയോഗപ്പെടുത്തി പിത്താശയം നീക്കം ചെയ്യുന്ന 'കോളി സിസ്റ്റക്ടമി' എന്ന ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ നടത്തി. 1988ല്‍ പ്രോസ്റ്റാറ്റിക് ശസ്ത്രക്രിയയ്ക്കു വേണ്ടി 'പ്രോബോട്ട്' എന്നിങ്ങനെ റോബോട്ടിക്‌സ് ഉപയോഗത്തില്‍ വന്നു. 'ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റ'ത്തിന്റെ ആരംഭത്തോടെ തൊണ്ണൂറുകളില്‍ ഇതിന് കൂടുതല്‍ മുന്നേറ്റമായി. ിലവിലുള്ള സര്‍ജിക്കല്‍ റോബോട്ടിക് സംവിധാനത്തിന് നാലു പ്രധാന ഘടകങ്ങളാണുള്ളത്. സര്‍ജിക്കല്‍ ഇന്റര്‍ഫേസ് ഡിവൈസ്, കംപ്യൂട്ടര്‍ കണ്‍ട്രോളര്‍, റോബോട്ടിക് ആം ഇന്‍സ്ട്രമെന്റ് വിഷ്വലൈസിങ് സംവിധാനം എന്നിവ. ഒരു ഇന്റര്‍ഫേസ് ഉപകരണം വഴി ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ചലനങ്ങള്‍ കൈമാറുകയും കംപ്യൂട്ടര്‍ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും ചെയ്യുന്നു. അതിനുശേഷം ഓപ്പറേഷന്‍ ടേബിളിനടുത്ത് വച്ചിട്ടുള്ള റോബോട്ടിക് ആംസ് അഥവാ, കൈകള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നു. 

ഡാവിഞ്ചി റോബോട്ടിക് ആം സിസ്റ്റം ഒട്ടേറെ രീതികളില്‍ സ്വതന്ത്രമായി തിരിയാന്‍ കഴിവുള്ളവയാണ്. മനുഷ്യരുടെ കൈകള്‍, കൈമുട്ട്, കൈത്തണ്ട എന്നിവയ്ക്ക് സമാനമായി ചലനങ്ങള്‍ സാധ്യമാണ്. മൂന്നാമത്തേയും നാലാമത്തേയും റോബോട്ടിക് കൈകള്‍ സര്‍ജന്മാരുടെ നിര്‍ദേശത്തിന് അനുസരിച്ച് എന്‍ഡോസ്‌കോപ് കൈകാര്യം ചെയ്യുന്നതിനും അവയവങ്ങള്‍ പുറത്തേക്ക് എടുക്കുന്നതിനും സഹായിക്കും. മനുഷ്യസഹായികളുടെ ആവശ്യം ഒഴിവാക്കുന്നതിനും അവരേക്കാള്‍ മെച്ചമായി ഉപകാരപ്പെടുന്നതിനും സഹായിക്കുന്നവയാണ് റോബോട്ടിക് ക്യാമറ. രമ്പരാഗത രീതിയിലുള്ളതിനേക്കാള്‍ വളരെയധികം മടങ്ങ് വലുതായി കാണുന്നതിന് സഹായിക്കുമെന്നതിനാല്‍ സര്‍ജന്റെ കാഴ്ചപ്പാടിന് വ്യക്തതയുണ്ടാവുകയും ചെറിയ വസ്തുക്കളുടെ പോലും വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കുകയും ചെയ്യും. ഉയര്‍ന്ന റെസല്യൂഷനിലുള്ള 3ഡയമെന്‍ഷണല്‍ മോണിറ്ററുകളാണ് ഇതിനു സഹായിക്കുന്നത്. സര്‍ജിക്കല്‍ ഇന്റര്‍ഫേസിലെ ഹാന്‍ഡ് കണ്‍ട്രോള്‍ ഉപയോഗിച്ച് സര്‍ജന്‍ നല്കുന്ന ചലനങ്ങള്‍ക്ക് അനുസൃതമായി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കും. 

സാധാരണയായി വളരെ നീളമുള്ള തുറന്ന ഉപകരണങ്ങളോ നീളമേറിയ എന്‍ഡോസ്‌കോപ്പിക് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോള്‍ സര്‍ജന്റെ കൈകളുടെ ചെറിയൊരു വിറയല്‍ പോലും ഉപകരണത്തിന്റെ അഗ്രഭാഗത്ത് വളരെ വലുതായി അനുഭവപ്പെടും. എന്നാല്‍, ദൈര്‍ഘ്യമേറിയ ഉപകരണങ്ങള്‍ ആണെങ്കില്‍പ്പോലും കംപ്യൂട്ടറിന്റെ നിയന്ത്രണത്തോടെ ഉയര്‍ന്ന ആവൃത്തിയിലുള്ള ചലനങ്ങള്‍ കുറയ്ക്കുന്നതിനും കൃത്യതയോടെ ശസ്ത്രക്രിയ നടത്തുന്നതിനും സാധിക്കും. കെകളുടെ ചലനങ്ങള്‍, അല്ലെങ്കില്‍ വിറയല്‍ പരമാവധി ഇല്ലാതാക്കുന്നതിനും ഇരുകൈകളും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നതിനും ഇതുവഴി കഴിയും. റോബോട്ടിക് സംവിധാനത്തില്‍ സ്വാഭാവികമായി കണ്ടുകൊണ്ട് ചെയ്യുന്നതിന് അപ്പുറം വിപുലമായി കാഴ്ചയ്ക്ക് സൗകര്യമുണ്ട്. രമ്പരാഗത എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന മിറര്‍ ഇമേജില്‍ നിന്നു വളരെ വ്യത്യസ്തമാണിത്. ഏഴു തലത്തില്‍ സ്വാഭാവികമായ കൈകളുടെ ചലനത്തിന് അനുസരിച്ചുള്ള നീക്കങ്ങളും ചലനങ്ങളും നടത്താന്‍ റോബോട്ടിക് സംവിധാനം സഹായിക്കും. 

കൈക്കുഴയുടെ സന്ധിയും ഉപകരണത്തില്‍ സാധ്യമായതിനാല്‍ സ്വാഭാവികമായി രീതിയിലുള്ള കൃത്യത ലഭിക്കുന്നു.സാധാരണ പരമ്പരാഗത ലാപ്രോസ്‌കോപ്പിക് രീതികളില്‍നിന്ന് വ്യത്യസ്തമായി ഉപയോഗിക്കുന്നവര്‍ക്ക് ക്ഷീണമുണ്ടാകാത്ത രീതിയിലുള്ള ആധുനിക പ്രവര്‍ത്തന രീതിയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. സര്‍ജന്മാരുടെ കഴുത്ത്, പുറംവേദന, പേശിവലിവ് എന്നിവ ഒഴിവാക്കി ഒരു കണ്‍സോളിലെ കസേരയില്‍ ഇരുന്ന് മോണിറ്ററില്‍ നോക്കി നടത്താന്‍ കഴിയുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയ. കുറച്ചു മാത്രമേ രക്തം നഷ്ടമാകൂ, സുഖം പ്രാപിക്കുന്നതിന് കുറഞ്ഞ കാലം മാത്രമേ ആവശ്യമുള്ളൂ, അധികകാലം ആശുപത്രിയില്‍ കഴിയേണ്ടി വരില്ല എന്നീ മെച്ചങ്ങള്‍ റോബോട്ടിക് സംവിധാനത്തിനു വേണ്ട ഉയര്‍ന്ന ചെലവിനെ മറികടക്കുന്നവയാണ്. ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുറിച്ച് കൂടുതല്‍ വ്യക്തത, കൂടുതല്‍ നൈപുണ്യത്തോടെ ശസ്ത്രക്രിയ ചെയ്യുന്നതിന് സാധിക്കും. തിരിച്ചറിയാത്ത രീതിയിലുള്ള, ഒരേപോലുള്ള തയ്യലുകള്‍ ഇടാന്‍ സാധിക്കുന്ന മൈക്രോ സ്യൂച്ചറിങ് നടത്താം എന്നിവയും അധിക മെച്ചങ്ങളാണ്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends