Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

23 JUNE 2024 05:56 PM IST
മലയാളി വാര്‍ത്ത

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). അറിയാതെയാണെങ്കിലും ഇത്തരം വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും ഡബ്ല്യൂ.എച്ച്.ഒ നൽകുന്നു. ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ ഇതിനോടകം തന്നെ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങൾ കൂണുപ്പോലെ മുളച്ചുപൊന്തിയിട്ടുമുണ്ട്. പോരാത്തതിന് ഇപ്പോൾ എന്തിനും ഏതിനും ഓൺലൈനിൽ തിരയുന്ന പ്രവണത കൂടിയിട്ടുമുണ്ട്, ഓർഡർ ചെയ്‌താൽ വീട്ടിൽ സാധനം എത്തുമെന്നതിനാൽ ഓൺലൈൻ വിപണി സജീവമാണ് .

മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തെ കുറെക്കൂടി ഗൗരവമായി ഏവരും സമീപിക്കുന്നുണ്ട് എന്നത് വളരെ നല്ല സൂചനയാണ് . അതിനൊപ്പം പ്രമേഹം കുറയുമെന്നുകരുതി എന്തും പരീക്ഷിച്ചു നോക്കാനുള്ള രോഗിയുടെ മാനസികാവസ്ഥ തന്നെയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്

നോവോ നോർഡിസ്ക് പുറത്തിറക്കുന്ന ഒസെംപിക് എന്ന മരുന്നിന്റെ വ്യാജനാണ് വ്യാപകമായി വിപണിയിലെത്തുന്നത്. വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു​വഹിക്കുന്ന മരുന്നുകളിലൊന്നാണിത്. മറ്റു പ്രമേഹ മരുന്നുകളെ അപേക്ഷിച്ച് വിലയും കൂടുതലാണ്. സെമാഗ്ലൂറ്റൈഡ് എന്ന മരുന്നാണ് ഇതിൻ്റെ പ്രധാന ഉൽപ്പന്നം , ഓസെംപിക്, റൈബെൽസസ് എന്നീ ബ്രാൻഡ് നാമങ്ങളിൽ പ്രമേഹത്തിനും വെഗോവി എന്ന ബ്രാൻഡിന് കീഴിൽ അമിതവണ്ണത്തിനും മരുന്നുകൾ ഈ ബ്രാന്ഡിന്റെതായി ഉണ്ട് .

എന്നാൽ ഇപ്പോൾ ഓൺലൈനിൽ ഈ മരുന്നുകളോട് വളരെ അധികം സാമ്യമുള്ള പേരുകളിൽ ഉള്ള വ്യാജ മരുന്നുകളാണ് അമിതവിലയ്ക്ക് നൽകുന്നത് . ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് മരണത്തിനുവരെ കരണമായേക്കാമെന്നാണ് ലോക ആരോഗ്യ സംഘാടന മുന്നറിയിപ്പ് നൽകുന്നത്

പ്രമേഹം, അമിത വണ്ണം എന്നിവക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്കുള്ള വലിയ ഡിമാന്റു തന്നെയാണ് ഇവയുടെ വ്യാജൻ വിപണിയിലെത്തിക്കുന്നതിന് പിന്നിലെന്ന് ആരോഗ്യസംഘടന പറയുന്നു. 2023 ഒക്ടോബറിൽ ബ്രസീലിലും യുകെയിലും 2023 ഡിസംബറിൽ യു.എസിലും സെമാഗ്ലൂറ്റൈഡിന്റെ മൂന്ന് വ്യാജ ബാച്ചുകളെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് രോഗികളു​ടെ ആരോഗ്യനില വഷളാക്കാനിടയാക്കും. വ്യാജ മരുന്നുകളിൽ അടങ്ങിയിട്ടുള്ള അപകടകരമായ ചേരുവകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇവയിൽ രോഗം ശമിപ്പിക്കാനുള്ള എല്ലാ ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകില്ല. ഇത് പാർശ്വഫലമുണ്ടാക്കുന്നതിനൊപ്പം രോഗം മൂർച്ഛിക്കാനും ഇടയാക്കുമെന്ന മുന്നറിയിപ്പും നൽകുന്നു.

ഈ മരുന്നുകളിൽ ചോക്ക്, അന്നജം, ചില വ്യാജമരുന്നുകൂട്ടുകളിൽ , മെർക്കുറി, ആർസെനിക്, എലിവിഷം, സിമൻ്റ് തുടങ്ങിയ ഹാനികരമായ ചേരുവകൾ വരെ അടങ്ങിയിട്ടുണ്ട് . ഇത് ശരിയായ ചികിത്സ വൈകിപ്പിക്കുന്നു എന്ന് മാത്രമല്ല ജീവൻ വരെ നഷ്ട്ടമായേക്കാവുന്ന അലർജി , അവയവങ്ങളുടെ കേടുപാടുകൾ, ആൻറിബയോട്ടിക് പ്രതിരോധം എന്നിവയ്ക്ക് കാരണമാകും , ഈ അവസ്ഥയിൽ ആയ രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തുന്നതും ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടാകും

വാസ്തവത്തിൽ, പ്രമേഹം (ടൈപ്പ് 2) പൂർണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗമല്ല എന്ന തിരിച്ചറിവാണ് ആദ്യം രോഗിയ്ക്ക് വേണ്ടത് . ഭക്ഷണക്രമീകരണത്തിലൂടെയും മരുന്നിലൂടെയും കൃത്യമായ പരിശോധനയിലൂടെയുമെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാനാവും. കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുക, അതിനനുസൃതമായ രീതിയിൽ മരുന്ന് കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങി രോഗി അയാളുടെ ജീവിത ശീലങ്ങളെ ചിട്ടപ്പെടുത്തുന്നതോടെ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം.വാസ്തവം ഇതായിരിക്കെ എത്ര കടുത്ത പ്രമേഹവും ദിവങ്ങൾക്കുള്ളിൽ സുഖപ്പെടുത്തും എന്നരീതിയിലുള്ള പരസ്യത്തിൽ വഞ്ചിതരാകാതെ ഇരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട് 

അതുപോലെതന്നെയാണ് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളും . ഒരു മെഡിക്കൽ ശാഖയിലും വ്യായാമം , ഡയറ്റ് എന്നിവയിലൂടെ അല്ലാതെ വെറും മരുന്നുകൾ കൊണ്ട് മാത്രം ശരീരഭാരം കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന മരുന്നുകളില്ല എന്ന് പൊതുവെ എല്ലാവര്ക്കും അറിവും എങ്കിലും ഇത്തരം ചെപ്പടി വിദ്യകൾക്ക് പുറകെ പോകുന്നവർ തന്നെയാണ് വ്യാജ മരുന്ന് നിർമ്മാണക്കമ്പനികൾക്ക് വളം വെച്ചുകൊടുക്കുന്നത്

ഈ സാഹചര്യത്തിൽ ഓൺലൈനിലും മറ്റും മരുന്നുകൾ വാങ്ങുമ്പോൾ സൂക്ഷ്മമായ പരിശോധന നടത്തണ​മെന്നും സംശയം തോന്നിയാൽ ഡോക്ടറെ സമീപിച്ച് ഉറപ്പുവരുത്തണമെന്നും ഡബ്ല്യൂ.എച്ച്.ഒ നിർദേശിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (3 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (3 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (4 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (5 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (7 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (7 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (7 hours ago)

Malayali Vartha Recommends