നിത്യജീവിതത്തില്‍ സൂര്യനമസ്‌ക്കാരം ശീലമാക്കാം

എല്ലാ വ്യായാമങ്ങളുടെയും മൂല്യം അടങ്ങിയിരിക്കുന്ന ഒരു യോഗ പദ്ധതിയാണ് സൂര്യ നമസ്‌കാരം.
പ്രണാമാസനം മുതല്‍ 12 ആസനങ്ങളുടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്‌കാരം. എല്ലാ
സന്ധികള്‍ക്കും മാംസപേശികള്‍ക്കും പ്രയോജനം ചെയ്യുന്ന സമ്പൂര്‍ണ വ്യായാമമാണ്
ഈ യോഗ മുറ നല്‍കുന്നത്.
കൈകള്‍, തോള്‍, തുട, അരക്കെട്ട് , പുറം, വയര് തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിക്കുകയും ചലനം ആയാസകരമാകുകയും ചെയ്യുന്നു. കഠിനമായ ശ്രമങ്ങളൊന്നും ഇല്ലാതെതന്നെ 30 മിനിട്ട് നടത്തുന്ന സൂര്യനമസ്‌കാരം 420 കാലറി ഊര്‍ജ്ജത്തെ എരിച്ച് കളയുന്നു.
നല്ല വിശപ്പുണ്ടാകാനും ദഹനശോധനക്രമങ്ങള്‍ സുഖകരമാക്കാനും സൂര്യനമസ്‌കാരം സഹായകമാവുന്നു.
മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് ഏറെ സൗകര്യപ്രദമാണ് സൂര്യനമസ്‌കാരം. വിശ്വാസത്തിന്റെ
ഭാഗമല്ലാതെ ചെയ്യുന്നവര്‍ക്ക് എവിടെവച്ചും ഏത് കാലാവസ്ഥയിലും സൂര്യനമസ്‌കാരം ചെയ്യാനാകും.
സൂര്യനമസ്‌കാരം ചെയ്യുന്നതിലൂടെ തൊലിക്കു കീഴിലായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ക്രമേണ ഇല്ലാതാവുകയും ത്വക്കിന് തിളക്കം കൂടുകയും ചെയ്യും. യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവര്‍ക്കും പ്രായഭേദമന്യേ നിത്യജീവിതത്തില്‍ സാധാരണയായി ശീലിക്കാവുന്നതാണ് സൂര്യനമസ്‌കാരം .
https://www.facebook.com/Malayalivartha