വിവിധ തരം ചായകൾ: ആരോഗ്യത്തിനും ഉന്മേഷത്തിനും

രാവിലത്തെ ചായ കുടി ലോകമെമ്പാടും പ്രചാരത്തിലുള്ള ഒരു ദിനചര്യയാണ് ഇതിൽ നമ്മൾ മലയാളികളും ഒട്ടും പുറകിലല്ല. പലര്‍ക്കും പല രുചിയിലുള്ള ചായയാണ് പ്രിയം. ചിലര്‍ക്ക് പാല്‍ച്ചായ, ചിലര്‍ക്ക് കട്ടന്‍ചായ ,ഇനി മറ്റു ചിലർക്ക് ഗ്രീന്‍ ടീ, ലൈം ടീ, കാര്‍ഡമം ടീ എന്നിങ്ങനെപട്ടിക നീളുന്നു. എന്നാല്‍ പാല്‍ച്ചായയേക്കാള്‍ ഔഷധഗുണം കട്ടന്‍ചായയ്ക്കാണ് എന്നുള്ളതാണ് സത്യം
വിവിധ തരാം ചായകൾ പരിചയപ്പെടാം
തടി കുറക്കുന്ന കാര്യത്തില്‍ കൊടിത്തൂവ കൊണ്ട് തയ്യാറാക്കിയ ചായ മികച്ചതാണ്. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നു. ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു.പ്രമേഹം , ആർത്തവപ്രശ്നങ്ങൾ, ആര്‍ത്രൈറ്റിസ്,വിളര്‍ച്ച എന്നിവക്കെല്ലാം ഈ ചായ ഉത്തമമാണ്
കൊടിത്തൂവ ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. രണ്ട് കപ്പ് വെള്ളം, ഒരു കപ്പ് കൊടിത്തൂവ എന്നിവയാണ് ആവശ്യമുള്ളത്. വേണമെന്നുണ്ടെങ്കില്‍ അല്‍പം വെള്ളം കൂടുതല്‍ ചേര്‍ക്കാം. നല്ലതു പോലെ തിളപ്പിച്ച ശേഷം വാങ്ങി വെക്കുക. അല്‍പം മധുരം ചേര്‍ത്ത് കഴിക്കാവുന്നതാണ്.
രാവിലെ നമുക്കെ ഒരു ഏലക്ക ചായ കിട്ടിയാൽ അന്നത്തെ ദിവസം അടിപൊളിയാകും. തലവേദന,ദഹനക്കുറവിനും ഏലക്ക ചായ കുടിക്കുന്നതെ നല്ലതാണ്.ഇതിലെ സിങ്ക് പുരുഷന്മാരുടെ ലൈംഗികശേഷിയെ വര്‍ദ്ധിപ്പിയ്ക്കും. ഇതില്‍ ഒരു സ്പൂണ്‍ കാപ്പിക്കുരു കൂടി ചേര്‍ക്കുന്നത് മികച്ച ഫലം തരുമെന്നു തെളിഞ്ഞിട്ടുണ്ട്.
നമ്മൾ ചായക്ക് മധുരം ലഭിക്കുന്നതിനുവേണ്ടി പഞ്ചസാര ഉപയോഗിക്കാറുണ്ട് പകരം മധുരത്തിന് വേണ്ടി ശർക്കര ചേർക്കുന്നതാണ് ആരോഗ്യത്തിനു കൂടുതൽ നല്ലതെന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ പറയുന്നത്. ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട് നമ്മുടെ ശരീരത്തിൽ രക്തത്തിലെ അളവ് വർധിപ്പിക്കും.ശരീരത്തിലെ ജലാംശം നിലനിർത്താനും ശർക്കര നല്ലതാണ്.
പതിവുപോലെ ചായയിൽ ചതച്ച ഒരു കഷ്ണം ഇഞ്ചിയും,ഏലക്കായും,ആറു കുരുമുളകും, ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിക്കുക.അതിൽ ആവിശ്യത്തിന് മധുരവും ചേർത്ത് രുചികരമായ ചായ ഉണ്ടാക്കാം . നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഈ മസാലചായ.
ഇഞ്ചി ചേർത്തുള്ള ചായ ആരോഗ്യത്തിനു വളരെ ഉത്തമമാണ് വയറുവേദന,തൊണ്ടവേദന,ഗ്യാസ്,ക്ഷീണം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഉത്തമമാണ്.
മുല്ലപ്പൂവിന്റെ സുഗന്ധം ആഗ്രഹിക്കാത്തവർ മുണ്ടാകില്ല. എന്നാൽ നമ്മുടെ ചായക്കൊപ്പം മുല്ലപ്പൂവിന്റെ ഗുണങ്ങൾ ഏറെയാണ് . ചൂടുവെള്ളത്തിൽ ടീ ബാഗിനൊപ്പം ചതച്ചെടുത്ത മൂല്ലപ്പൂവും കൂടെ ചേർത്ത് രണ്ട് മുതൽ നാല് മിനിറ്റ് വരെ വെക്കുക. നമുക്കെ ഇഷ്ടപെടുന്ന കടുപ്പത്തിൽ ആകുമ്പോൾ ഏറെ മാറ്റുക . എന്നാൽ ഇവ കൂടുതൽ നേരം വെക്കുന്നത് ചവർപ്പിനിടയാക്കും.ശേഷം തേനോ,പഞ്ചസാരയോ ചേർത്ത് കുടിക്കുക . പാലും ഉപയോഗിക്കാം . രക്ത സമ്മർദം ഉയരാതിരിക്കാൻ മുല്ലപ്പൂ ചായ ഉത്തമമാണത്രെ.
പുതിനച്ചായ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പലതരം ചായകളില്‍ ഒന്നാണ്.
https://www.facebook.com/Malayalivartha