പ്രണയവും വിരഹവും കാത്തിരിപ്പും ഇത്തിരി ഭയവും ഇഴുകി ചേർന്ന ഏഴിലം പാല വീട്ടിൽ വെക്കാവുന്ന ശുഭ വൃക്ഷം

ഏഴിലം പാല എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്ന വാക്കു യക്ഷി എന്നാകും അല്ലെ? അതെ പ്രണയവും വിരഹവും കാത്തിരിപ്പും ഒപ്പം ഇത്തിരി ഭയവും ഇഴുകി ചേർന്ന ഒരു വൃക്ഷമാണ് ഏഴിലം പാല. പക്ഷെ കക്ഷി സത്യത്തിൽ അത്ര ഭയങ്കരനല്ല. എന്ന് മാത്രമല്ല വീട്ടിൽ വെക്കാവുന്ന ശുഭ വൃക്ഷങ്ങളുടെ കൂട്ടത്തിൽ ഏഴിലം പാലക്കും സ്ഥാനമുണ്ട്.
വീട് വയ്‌ക്കുമ്പോള്‍ ആ ഭൂമിയില്‍ നിലവിലുള്ളതോ, വച്ചുപിടിപ്പിക്കുന്നതോ ആയ വൃക്ഷങ്ങള്‍, ബന്ധുവൃക്ഷങ്ങള്‍ എന്നിവ ശുഭവൃക്ഷങ്ങളാണെങ്കില്‍ അത്തരം വീടുകള്‍, തറവാടുകള്‍, സ്‌ഥലങ്ങള്‍, ക്ഷേത്രം-ക്ഷേത്രഭൂമി ഇവയെല്ലാം വളരെക്കാലങ്ങളോളം ഐശ്വര്യവും സമ്പത്തും ശുദ്ധവായുവും നിലനിർത്തും
വീടിന്റെ നാലു ദിശകളിലും നാലു തരം പൂമരങ്ങൾ വസ്തു ശാസ്ത്രം നിർദ്ദേശിക്കുന്നു. കിഴക്ക് ഇലഞ്ഞി, തെക്ക് പുളി, പടിഞ്ഞാറ് ഏഴിലം. പാല, വടക്ക് നാഗമരം എന്നിവയാണ് അവ .
ഗന്ധർവ , യക്ഷീ സങ്കൽപ്പങ്ങളും കാല്പനിക ചിന്തകളും മാറ്റി നിർത്തിയാൽ പാല എന്ന മരം നമുക്കു ചുറ്റുമുള്ള മറ്റു പല മരങ്ങളെയും പോലെ ഔഷധഗുണങ്ങളുള്ള ഒന്നാണ് . ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്. മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു. ഇതു് ത്വക് രോഗങ്ങൾക്കു് മരുന്നായും ഉപയോഗിക്കുന്നു.മലമ്പനിയ്ക്ക് ക്വയിനയ്ക്ക് പകരമായി ഉപയോഗിക്കാം, എന്നാൽ ക്വയിനയുടെ ദോഷങ്ങളുമില്ല. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂർണ്ണവും ദഹനശക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകൾക്കും നല്ലതാണ്. പൂവ് പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന മാറും. പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല് ദ്വാരത്തിൽ ഒഴിച്ചാൽ മതി. വില്യം ബോറിക്. എം.ഡി.യുടെ ഹോമിയൊപ്പതിൿ മെറ്റീരിയ മെഡിക്കയിൽ ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്
സങ്കൽപ്പങ്ങൾക്ക് അതിരുകളില്ലാത്തതിനാൽ പാല എല്ലാ സാഹിത്യശാഖകളിലെയും , പ്രത്യേകിച്ച് സിനിമാഗാനങ്ങളിലെ ഒരു സ്ഥിരം സാന്നിധ്യമാണ് . എത്ര പ്രിയപ്പെട്ട പാട്ടുകളിലാണ് ഏഴിലം പാല കുടിയിരിക്കുന്നത്. പാലപ്പൂവിന്റെ ഗന്ധം തുടർച്ചയായി ശ്വസിക്കുന്നത് ചിലരിൽ തലവേദനയും തലകറക്കവും ഉണ്ടാക്കാറുണ്ട് . ഇങ്ങനെ പാലച്ചുവട്ടിൽ കുഴഞ്ഞു വീണവരെയാവണം ഗന്ധർവ്വൻ കൂടിയതായും യക്ഷി പിടിച്ചതായും മറ്റും തെറ്റിദ്ധരിക്കപ്പെട്ടത്.
വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഏഴിലം പാല നട്ടുവളർത്താനുള്ള സ്ഥലവും മനസ്സുമുള്ളവരുണ്ടോ? ഉണ്ടെങ്കിൽ കാലങ്ങളോളം ഐശ്വര്യവും സമ്പത്തും ശുദ്ധവായുവും നിങ്ങൾക്കരികെ ഉണ്ടായിരിക്കും .
https://www.facebook.com/Malayalivartha