വിവാഹദിനത്തില്‍ ആകര്‍ഷകമാകാന്‍

വിവാഹദിനത്തില്‍ അതി സുന്ദരിയാകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. വിവാഹദിനത്തില്‍ ഏറ്റവും ആകര്‍ഷകവും മനോഹരവുമായ വസ്ത്രം ധരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. വധുവിന് ഇണങ്ങുന്ന 8 തരം ലഹങ്കകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഓരോ ലഹങ്കയും നിറത്തോട് കൂടിയാണ് പറയുന്നത്. അതിനാല്‍ വിവാഹത്തിനായി തിരഞ്ഞെടുക്കാന്‍ എളുപ്പമായിരിക്കും. പരമ്പരാഗത വസ്ത്രധാരണം ഇഷ്ടപ്പെടുന്ന വധുവിന് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് പിങ്ക് ഒറ്റവര്‍ണത്തില്‍ ഉള്ള ലഹങ്ക. എല്ലാവരും പൊതുവില്‍ തിരഞ്ഞെടുക്കുന്ന രക്തവര്‍ണ്ണത്തിലുള്ള ലഹങ്കയോട് നിങ്ങള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ ഇതേ വര്‍ണ്ണനിരയില്‍ ഉള്‍പ്പെടുന്ന മറ്റൈാരു നിറം തിരഞ്ഞെടുക്കാവുന്നതാണ്. കടും പിങ്ക് നല്ലതായിരിക്കും , എന്നാല്‍ ലഹങ്ക പാവാടയിലും ബ്ലൗസിലും നിറയെ ചിത്രാലങ്കാരം ഉണ്ടായിരിക്കും. ഇത് സന്തുലിതമാക്കാന്‍ കട്ടി കൂടിയ ചുനരിക്ക് പകരം ലേസു കൊണ്ടുള്ള ദുപ്പട്ട തിരഞ്ഞെടുക്കുക.
ലഹങ്കയ്ക്കായി ഒറ്റ നിറം തിരഞ്ഞെടുക്കുന്നതിന് പകരം ഒരേ വിഭാഗത്തില്‍ വരുന്ന വ്യത്യസ്ത നിറങ്ങള്‍ തിരഞ്ഞെടുക്കാം. ഇത്തരത്തില്‍ ഒന്നാണ് ദീപിക തിരഞ്ഞെടുത്തിട്ടുള്ള അഞ്ചു മോഡിയുട ഡിസൈന്‍ . ഓറഞ്ച് നിറത്തിന്റെ വക ഭേദങ്ങളാണ് ഡിസൈനര്‍ ലഹങ്കയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രിന്റഡ് ഓറഞ്ച് ലഹങ്ക പാവാട, കടും ഓറഞ്ച് കുര്‍ത്തി, വെല്‍വറ്റ് ഓറഞ്ച് ദുപ്പട്ട , ഇളം വെളുപ്പ് ലേസ് ദുപ്പട്ട എന്നിങ്ങനെയാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഓരോന്നിന്റെയും നിറ ഭേദങ്ങള്‍ മികച്ച വശ്യത നല്‍കുന്നു. പൊതുവില്‍ ലഭ്യമാകുന്നവയില്‍ നിന്നും മാറി ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നവാരാണ് ഇപ്പോള്‍ പലരും. വധുവിന്റെ പരമ്പരാഗത വസ്ത്രങ്ങളില്‍ ചുവപ്പ് നിറം അമിതമായി ഉപയോഗിച്ച് വരുന്നുണ്ട് . എന്നാലിപ്പോള്‍ ഈ പഴയ ഫാഷന്‍ പ്രവണതയില്‍ നിന്നും ഇന്നത്തെ പെണ്‍കുട്ടികള്‍ പുറത്ത് കടന്നു തുടങ്ങിയിരിക്കുകയാണ്. അസാധാരണമായ അഭിരുചിയുള്ള വധുവിന് മിന്നും ലഹങ്കകള്‍ തിരഞ്ഞെടുക്കാം.
നിറയെ ചിത്രപ്പണികള്‍ ഉള്ള കനത്ത ലഹങ്ക പാവാടയ്‌ക്കൊപ്പം തിളക്കമുള്ള ദുപ്പട്ടയും ചോളിയും ആണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതിനൊപ്പം നന്നായി ആഭരണം ധരിക്കുന്നതും നല്ലതായിരിക്കും. കടല്‍തീരത്തിന് സമീപം വിവാഹ വേദി തിരഞ്ഞെടുക്കുന്നവര്‍ക്ക് മികച്ചതായിരിക്കും ഇത്. കടല്‍തീരത്തിന്റെ പശ്ചാത്തലത്തില്‍ നീല ലഹങ്കയുടെ വശ്യത ഇരട്ടിക്കും. അധികം ചിത്രപ്പണികള്‍ ഇല്ലാത്തവ തിരഞ്ഞെടുക്കുക. ഈ ലഹങ്ക അഞ്ചു മോഡി ഡിസൈന്‍ ചെയ്തതാണ്. ചോളിയ്ക്കായി നീലയുടെ നിറഭേദമാണ് തിരഞ്ഞെടുത്തിരിക്കുന്നത് ലഹങ്കയുടെ നിറമാകട്ടെ പിങ്കും. ഇളംവെള്ളയില്‍ മെറൂണ്‍ അരികോട് കൂടിയതാണ് ദുപ്പട്ട.
ഇത്തരത്തില്‍ വ്യത്യസ്ത നിറങ്ങള്‍ ഇടകലര്‍ത്തുമ്പോള്‍ പ്രതീക്ഷിക്കുന്നതിലും വശ്യത ലഭിക്കുന്നത് കാണാം. വിവാഹത്തിനായി കടും ചുവപ്പ് നിറത്തിലുള്ള ലഹങ്ക തന്നെ തിരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധം ഒന്നും ഇല്ല. ഫ്‌ളോറല്‍ പ്രിന്റോട് കൂടിയ ലഹങ്കയും തിരഞ്ഞെടുക്കാം. മറ്റ് ലഹങ്കകളേക്കാള്‍ കാഴ്ചയില്‍ കനമുള്ളതും മനോഹരവുമാണ് ഇവ. മറ്റ് ആഭരണങ്ങള്‍ ഇതിനിണങ്ങുന്നതാണെന്ന് ഉറപ്പ് വരുത്തുക. വിവാഹ ദിനത്തില്‍ രാജകീയമായ വശ്യത ആഗ്രഹിക്കുന്നവര്‍ക്ക് കുര്‍ത്തി ലഹങ്ക തിരഞ്ഞെടുക്കാം. ബ്ലൗസിന് പകരം കുര്‍ത്തിയായിരിക്കും ഇതില്‍ എന്നത് മാത്രമാണ് ഏക വ്യത്യാസം.
https://www.facebook.com/Malayalivartha