നാരകം കൃഷി ചെയ്യുമ്പോളറിയാന്‍

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ രുചിക്കായി ചേര്‍ക്കാനും, പാനീയങ്ങള്‍ തയ്യാറാക്കാനും ഉപകരിക്കുന്ന നാരങ്ങ വിറ്റാമിന്‍ സിയുടെ ഒരു മികച്ച ഉറവിടം കൂടിയാണ്. ഔഷധഗുണമുള്ള ഒരു സസ്യമാണ് നാരകം. ഒന്നിലേറെ ആരോഗ്യഗുണങ്ങള്‍ നല്കുന്നവയാണ് നാരങ്ങ. വിവിധങ്ങളായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ നാരങ്ങ പല ആരോഗ്യപ്രശ്‌നങ്ങളും തടയാന്‍ ഉത്തമമാണ്. ഹൃദയസംബന്ധമായ തകരാറുകള്‍, ക്യാന്‍സര്‍ തുടങ്ങി സൂര്യപ്രകാശമേല്‍ക്കുന്നത് വഴിയുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും നാരങ്ങ ഫലപ്രദമാണ്. മിക്കവാറും ഫ്രിഡ്ജുകളില്‍ നാരങ്ങ വര്‍ഷം മുഴുവനുമുണ്ടാകും. നാരങ്ങനീര് ഉന്മേഷം നല്കുന്ന പാനീയങ്ങളുണ്ടാക്കാനും, ഭക്ഷണത്തിന് രുചിക്കായും ചേര്‍ക്കുന്നു. ഉന്മേഷം പകരാനുള്ള നാരങ്ങയുടെ കഴിവ് അതിനെ ലോകമെങ്ങും പ്രിയപ്പെട്ട ഒരു പഴമാക്കി മാറ്റുന്നു. ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല അലങ്കാരസസ്യമായും നാരകത്തെ പരിഗണിക്കാം. നാരകം വളര്‍ത്തുന്നത് അല്പം പ്രയാസമുള്ള കാര്യമായി പലരും കണക്കാറുണ്ടെങ്കിലും എളുപ്പത്തില്‍ തന്നെ ഇവ വളര്‍ത്താനാവും. വീട്ടിലെ പൂന്തോട്ടത്തില്‍ ഇവ വളര്‍ത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.
നാരകത്തിന്റെ ഇനങ്ങള്‍ പണ്ട് പാഠപുസ്തകത്തില്‍ പഠിച്ച നാരങ്ങ ഇനങ്ങളെക്കുറിച്ച് ഓര്‍മ്മിക്കുന്നത് നല്ലതാണ്. ചെറുനാരകം, ഓറഞ്ച്, ടാങ്കെലോ, മധുരനാരങ്ങ എന്നിവയൊക്കെ നാരങ്ങ ഇനത്തില്‍ പെടുന്നു. നടുന്ന ദിവസം അഞ്ച് മണിക്കൂറെങ്കിലും നാരകച്ചെടിക്ക് സൂര്യപ്രകാശം ലഭിക്കണം. അതിനാല്‍ തന്നെ നല്ല വെയില്‍ ലഭിക്കുന്ന സ്ഥലം നടുന്നതിനായി തെരഞ്ഞെടുക്കുക. വസന്തകാലമാണ് നാരകം നടാന്‍ അനുയോജ്യം. നാരകം നടാന്‍ വിശാലമായ മുറ്റമൊന്നും ആവശ്യമില്ല. കുറിയ ഇനം നാരകങ്ങള്‍ 3 മുതല്‍ 5 വരെ അടി ഉയരത്തിലേ വളരുകയുള്ളൂ. ഇവ ചട്ടിയിലും വളര്‍ത്താനാവും. ശൈത്യകാലത്ത് പക്ഷേ കടുത്ത തണുപ്പ് ബാധിക്കാതെ ഇവ സംരക്ഷിക്കണം. ചെടിയില്‍ നടുന്നവയുടെ സംരക്ഷണം ചട്ടിയില്‍ നാരകം നടുമ്പോള്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കുക. ഇത് വളര്‍ച്ച വേഗത്തിലാക്കും. ഇവയ്ക്ക് നല്ല പരിചരണം ആവശ്യമുണ്ട്.
ചട്ടിയില്‍ നാരകത്തിന് വളരാന്‍ ആവശ്യത്തിന് സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക. സൂര്യപ്രകാശത്തിന് പുറമേ, മണ്ണിലെ വളവും, പതിവായുള്ള നനയും ആവശ്യമാണ്. തോട്ടത്തിലെ നാരകകൃഷി തോട്ടത്തില്‍ നാരകം നടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം നാരകത്തില്‍ നിന്ന് മതിയായ അകലത്തിലേ പുല്ല് വളരാവൂ എന്നതാണ്. അല്ലെങ്കില്‍ കോളര്‍ റോട്ട് എന്ന പൂപ്പല്‍ ബാധ നാരകത്തിനുണ്ടാവും. നാരകങ്ങള്‍ തമ്മില്‍ കുറഞ്ഞത് 2 മീറ്റര്‍ അകലമുണ്ടാവണം. നാരകം നശിച്ച് പോവുന്നതിനുള്ള കാരണങ്ങള്‍ ആവശ്യത്തിന് വെള്ളം ലഭിക്കായ്ക, അമിതമായ ജലലഭ്യത എന്നിവ നാരകം പെട്ടന്ന് നശിച്ച് പോകുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. പ്രായമായ മരങ്ങളില്‍ കോളര്‍ റോട്ട് എന്ന പൂപ്പല്‍ ബാധ നാശത്തിനിടയാക്കും. വിളവെടുപ്പ് പാകമായ നാരങ്ങയ്ക്ക് നല്ല നിറമുണ്ടാവും. അത് നോക്കി വിളവെടുക്കാം. മൂന്ന് അടി ഉയരമുള്ള നാരകത്തില്‍ ഒരു സമയത്ത് ഇരുപതിലേറെ ഫലങ്ങളുണ്ടാവില്ല
https://www.facebook.com/Malayalivartha