വ്യത്യസ്തമായൊരു സംരംഭവുമായി ബിദുല

കോഴിക്കോട് ജില്ലയിെല ഇലത്തൂരില്‍ ബിദുല സ്മൃതിക ടെറാക്കോട്ട സ്റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുകയാണ്. തീരെ മത്സരം കുറഞ്ഞ ഒരു വിപണിയാണ് ഈ സംരംഭത്തിനുള്ളത്. കേരളത്തിനു പുറത്തുനിന്നുള്ളവരില്‍നിന്നാണ് ചെറിയ തോതിലെങ്കിലും മത്സരം ഉണ്ടാകുന്നത്. ആര്‍ക്കിടെക്ചര്‍മാര്‍, ഇന്റീരിയര്‍ ഡിൈസനര്‍ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍നിന്നു ധാരാളമായി ഓര്‍ഡര്‍ ലഭിക്കുന്നു.
എക്‌സിബിഷനുകളില്‍ കൂടിയും ഇവ നന്നായി വില്‍ക്കുന്നുണ്ട്. ചെറുതും വലുതുമായ ധാരാളം പ്രദര്‍ശനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഉല്‍പന്നങ്ങള്‍ ആവശ്യത്തിന് സ്‌റ്റോക്കായാല്‍ അപ്പോഴത്തെ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയാണു പതിവ്. അതുവഴി സ്ഥിരമായ ഓര്‍ഡറുകളും ലഭിക്കുന്നു. കരകൗശല വിപണന സ്ഥാപനങ്ങളായ സുരഭി, ൈകരളി, സര്‍ഗാലയ തുടങ്ങിയ ഏജന്‍സികള്‍ വഴിയും വില്‍പനയുണ്ട്. കൂടുതല്‍ നിര്‍മിച്ചാലും വില്‍ക്കാന്‍ കഴിയുന്ന വലിയ വിപണിയുണ്ട് എന്നാണ് അനുഭവം.
ഇത്തരം സംരംഭങ്ങളുടെ സാധ്യതകള്‍ നാം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് ബിദുല പറയുന്നത്.മണ്ണ്, മണ്ണ് ഉല്‍പന്നങ്ങള്‍ എന്നിവയോടു മനസു കൊണ്ടുള്ള അടുപ്പം. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടെന്ന കണ്ടെത്തല്‍.വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ലഘു സംരംഭം എന്ന നിലയില്‍.കളിമണ്ണു മാത്രമാണ് അസംസ്‌കൃതവസ്തു. കാര്യമായ നിക്ഷേപം വേണ്ട. മത്സരം കുറഞ്ഞ വിപണി.
ഇതൊക്കെ കണക്കിലെടുത്താണ് ഈ സംരംഭം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാം ജോലികളും സ്വയം ചെയ്യുകയാണ്. ആരേയും സഹായത്തിനു വിളിക്കാറില്ല. പൂര്‍ണത കൈവരണമെങ്കില്‍ അങ്ങേെനവണമെന്ന അഭിപ്രായമാണ് ഈ യുവസംരംഭകയ്ക്ക്. എന്നാല്‍ തന്നെയും ഏതാനും കുട്ടികള്‍ ഇതിന്റെ നിര്‍മാണം പഠിച്ചെടുക്കാന്‍ എത്തുന്നുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇതു പഠിച്ചെടുക്കാന്‍ കഴിയും. അവരെ ഉള്‍പ്പെടുത്തി സ്ഥാപനത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പരിപാടിയുണ്ട്.
https://www.facebook.com/Malayalivartha