രോഗിയായ തന്റെ ഉമ്മയെ കാണാൻ പിഡിപി ചെയര്മാന് അബ്ദുൽ നാസർ മദനി കേരളത്തിലെത്തി. കടുത്ത സുരക്ഷയൊരുക്കി കേരള പോലീസ്

പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസിര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തി .രോഗിയായ തന്റെ ഉമ്മയെ കാണാനാണ് മദനി എത്തിയത്. ബെംഗളൂരു പൊലീസിലെ 11 പേരും മദനിയെ അനുഗമിക്കുന്നുണ്ട്.ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാവിലെ 8.55ന് ഇൻഡിഗോ വിമാനത്തിൽ യാത്ര തിരിച്ച മഅ്ദനിയെ സ്വീകരിക്കാനായി പി.ഡി.പി പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു.മദനിക്കൊപ്പം ഭാര്യ സൂഫിയ, മകൻ സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരും ഉണ്ടായിരുന്നു.
നേരത്തെ ഉമ്മയെ കാണാനുള്ള യാത്രക്ക് എന്‍.ഐ.എ വിചാരണ കോടതി നല്കിയ കര്‍ശന വ്യവസ്ഥകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയെ സമീപിക്കാന്‍ മഅ്ദനി തീരുമാനിച്ചെങ്കിലും ഉമ്മ അസ്മ ബീവിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ തീരുമാനംമാറ്റുകയായിരുന്നു . അര്‍ബുദ രോഗബാധിതയായ അസ്മ ബീവി വെന്റിലേറ്ററിന്റെ സഹായത്തോടെ ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയില്‍ കഴിയുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിലേക്കായി 1,76,600 രൂപ കെട്ടിവെച്ച ശേഷമാണ് യാത്ര തുടങ്ങിയത് . ബംഗളൂരുവില്‍ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകള്‍ കണക്കാക്കി ആ തുക കൂടി അടക്കണം. പൊലീസുകാര്‍ സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്ററിന് 60 രൂപയാണ് നിരക്ക്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം എന്നിവക്കുള്ള ചെലവും മഅ്ദനി തന്നെ വഹിക്കണമെന്നാണ് നിബന്ധന.
കൂടാതെ ഉമ്മയെ സന്ദർശിക്കാൻ അനുവദിക്കണമെന്ന ഹർജിയെ തുടർന്ന് ബംഗളൂരുവിലെ പ്രത്യേക എൻ.െഎ.എ കോടതി നൽകിയ യാത്രാനുമതിയിൽ ‘പാർട്ടി നേതാക്കളുമായോ പ്രവർത്തകരുമായോ കൂടിക്കാഴ്ച പാടില്ല’ എന്ന നിബന്ധനയും നൽകിയിരുന്നു. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹർജി നൽകാൻ തീരുമാനിച്ചത്. എന്നാൽ, എൻ.െഎ.എ വിചാരണ കോടതിയുടെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതിയെ തന്നെ സമീപിക്കാനും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനുമാണ് സുപ്രീംകോടതി അഭിഭാഷകർ നൽകിയ ഉപദേശം. യാത്രാ അനുമതിയിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബംഗളൂരുവിലെ വിചാരണ കോടതിയിൽ ഹർജി നൽകി.
https://www.facebook.com/Malayalivartha