Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്, മൂന്ന് ലക്ഷം രൂപ പിഴ; കള്ളസാക്ഷി പറഞ്ഞ രക്ഷിതാക്കള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

16 FEBRUARY 2019 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  മുഖ്യ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന  തടവ് .മൂന്ന് ലക്ഷം രൂപ പിഴയും കോടതി ചുമത്തി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) യാണ് വിധി പുറപ്പെടുവിച്ചത്. കേസിൽ കള്ളസാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടു. മൂന്ന് വകുപ്പുകളിലായി 60 വർഷം കഠിന തടവാണ് റോബിൻ വടക്കുംചേരിക്ക് കോടതി വിധിച്ചത്. എന്നാൽ ഒന്നിച്ച് 20 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി. മൂന്ന് കേസിലും ഒാരോ ലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപയാണ് പിഴ വിധിച്ചത്.     ഫാദർ റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ പ്രതികളായിരുന്ന ആറുപേരെ കോടതി വെറുതെ വിട്ടു. അതേസമയം, പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചേക്കും.പളളിമുറിയിൽ കമ്പ്യൂട്ടർ പഠിക്കാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.പെൺകുട്ടി പ്രസവിച്ചത് മറച്ചുവെക്കുകയും അതിന് ഒത്താശ ചെയ്യുകയും ചെയ്തു എന്നതാണ് കേസിലെ മറ്റ് പ്രതികൾക്ക് എതിരെയുള്ള കുറ്റം.   16കാരിയായ പ്ലസ് വൺ വിദ്യാർ‍ഥിനിയെ ഫാ. റോബിൻ വടക്കുംചേരിയുടെ പീഡനത്തിന് ഇരയായി പ്രസവിച്ചെന്ന കേസിലാണ് തലശേരി പോക്സോ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി ഒരു വർഷത്തോളമായി റിമാൻഡിലാണ്. ഒന്നാം പ്രതി റോബിൻ വടക്കുംചേരിക്കെതിരെ ബലാൽസംഗം, പോക്സോ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.   തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 7 പേരാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കംചെറിയെ കൂടാതെ സഹായി തങ്കമ്മ നെല്ലിയാനി, ഡോ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, തോമസ് ജോസഫ് തേരകം, ഡോ ബെറ്റി ജോസഫ് എന്നിവരാണ് മറ്റ് പ്രതികള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80രേഖകളും ഏഴ് തൊണ്ടി മുതലുകളും കോടതി പരിശോധിക്കുകയും ചെയ്തിരുന്നു.   പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രായപൂര്‍ത്തി ആയെന്നും ഉഭയകക്ഷി സമ്മാതപ്രകാരമുള്ള ലൈംഗിക ബന്ധം ആയതിനാല്‍ കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. വിചാരണക്കിടെ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു.കമ്പ്യൂട്ടര്‍ പഠിക്കാനായി വന്ന പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കംചെറി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നാണ് കേസ്.   3000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഡി.എൻ.എ പരിശോധന അടക്കം ശാസ്ത്രീയ തെളിവുകളാണ് ഒന്നാം പ്രതിക്കെതിരെ പ്രോസിക്യൂഷൻ പ്രധാനമായും കോടതിയിൽ ഹാജരാക്കിയത്. പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.സംഭവം നടക്കുമ്പോൾ നീണ്ടുനോക്കി പള്ളി വികാരിയും പെൺകുട്ടി പഠിച്ചിരുന്ന സ്കുളിന്‍റെ മാനേജരുമായിരുന്നു റോബിൻ വടക്കുംചേരി.    കമ്പ്യൂട്ടർ പഠിക്കാനെത്തിയ പെൺകുട്ടിയെ പള്ളിയിലെ സ്വന്തം മുറിയിൽവെച്ചാണ് വൈദികൻ ബലാൽസംഗം ചെയ്തത്. ഗർഭിണിയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ പ്രസവിച്ചു.2017 ഫെബ്രുവരി ഏഴിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്.   തുടർന്ന് ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ പെൺകുട്ടിയെയും കുഞ്ഞിനെയും വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് വൈദികനും ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും അഡ്മിനിസ്ട്രേറ്ററും അടക്കം പത്തു പേർ അറസ്റ്റിലായി. എന്നാൽ, ഡോക്ടർമാരുടെയും അഡ്മിനിസ്ട്രേറ്ററുടെയും വിടുതൽ ഹരജി അംഗീകരിച്ച് സുപ്രീംകോടതി ഇവ കുറ്റവിമുക്തരാക്കിയിരുന്നു.    കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാദര്‍ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രാവിലെ വൈദികനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി കേസിലെ മറ്റ് ആറു പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.   ദീർഘകാലമായി റിമാൻഡിൽ കഴിയുന്ന ഫാ. റോബിൻ വടക്കുംചേരിയുടെ ജാമ്യഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. പുരോഹിതൻ എന്ന നിലയിൽ അനുയായികൾ അർപ്പിച്ച വിശ്വാസ്യതയാണ് ഹരജിക്കാരൻ ഇല്ലാതാക്കിയതെന്നാണ് സീനിയർ ഗവ. പ്ലീഡർ ഹൈകോടതിയിൽ അഭിപ്രായപ്പെട്ടത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസ ചാരക്കൂമ്പാരം  (12 minutes ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (18 minutes ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (33 minutes ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (41 minutes ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (44 minutes ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (46 minutes ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (1 hour ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (1 hour ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (1 hour ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (1 hour ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (1 hour ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (1 hour ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (2 hours ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (2 hours ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (2 hours ago)

Malayali Vartha Recommends