Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി, ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്

07 JANUARY 2020 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി. ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിരവധി ഹര്‍ജികളാണ് ലഭിച്ചിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി ഇത് സംബന്ധിച്ച് വിശദീകരണം തേടി. നാലാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തടങ്കലിലായ 60 കുട്ടികളുടേയും മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. സാങ്കേതികത്വത്തിന്റെ പേരിലാണ് കുട്ടികള്‍ എന്‍.ആര്‍.സി പട്ടികയ്ക്ക് പുറത്തായത്. തുടര്‍ന്നാണ് തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എന്‍.ആര്‍.സി ട്രൈബ്യൂണലില്‍ ഇവരുടെ കേസ് തീര്‍പ്പാകുന്നത് വരെ എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അനുവാദം നല്‍കിയിരുന്നു. സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ കുട്ടികളെ മാറ്റിയിട്ടില്ലെന്ന വിചിത്ര മറുപടിയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞത്. കുട്ടികളെ തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ല. തല്‍കാലം അങ്ങനെ ചെയ്യില്ലെന്ന മറുപടിയാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ക്യാമ്പുകളില്‍ പാര്‍പ്പിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. അതിനാലാണ് നാലാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കള്‍ക്ക് പൗരത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ ജനിച്ച കുട്ടികള്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ പൗരത്വ പട്ടികയില്‍ ഇടം കൊടുത്തില്ല. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്ന വലിയവീഴ്ചയായാണ് വിലയിരുത്തുന്നത്. അതിന് പുറമേ കുട്ടികളെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും മക്കളെ കുറിച്ചുള്ള വിവരങ്ങറിയാതെ കണ്ണീരോടെ അലയുകയാണ്. ആസമിലെ പൗരവകാശ സംഘടനയാണ് കുട്ടികളെ തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 60 കുട്ടികളുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കളുടെ രേഖകള്‍ സ്വീകരിക്കുകയും കുട്ടികളുടേത് തള്ളുകയുമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.

കുട്ടികളെ ഉദ്യോഗസ്ഥര്‍ ബലമായി മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്ത് ക്യാമ്പുകളിലേക്ക് മാറ്റിയതായും ഹര്‍ജിയില്‍ പറയുന്നു. മനുഷ്യവകാശങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും അതിക്രൂരമായ ലംഘനമാണ് ഇതെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. കുട്ടികളുടെ മാനസികനില അടക്കം പരിശോധിക്കണമെന്നും അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ആസാമില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ ദിവസങ്ങളോളും റദ്ദാക്കിയിരുന്നു. അതിനാല്‍ പല വിവരങ്ങളും പുറത്ത് വന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് സര്‍വ്വീസ് പുനസ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മനുഷ്യാവകകാശധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (56 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends