Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് മോഷണം... പ്രതി പിടിയിൽ....

04 MAY 2021 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

സൗമ്യയെ നഷ്‌ടപ്പെട്ട നടുക്കത്തിൽ നിന്നും ഇന്നും കേരളക്കര കരകയറിയിട്ടില്ല. ഒരു ദിവസത്തെ ട്രെയിൻ യാത്ര ജീവിതത്തിലെ അവസാന യാത്രയായി മാറിയ സൗമ്യ എന്ന യുവതിയെ ആക്രമിച്ചു മൃതപ്രായയാക്കിയ ഗോവിന്ദ ചാമിയോടുള്ള ദേഷ്യം കെട്ടടങ്ങിയിട്ടില്ല. ഗോവിന്ദച്ചാമിക്ക് ഇന്നും അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല എന്ന് മുറവിളി കൂട്ടുന്ന അമ്മമാരും പെങ്ങന്മാരും ഇന്നും കേരള സമൂഹത്തിലെ തീരാ ദുഖമാണ്.

ഇപ്പോഴിതാ പാസ്സഞ്ചർ ട്രെയിനിലെ സ്ത്രീകളെ ലക്ഷ്യം വയ്ക്കുന്ന കൊടും കുറ്റവാളി ഇപ്പോൾ പൊലീസ് പിടിയിലായിരിക്കുകയാണ്. മുളന്തുരുത്തിക്ക് സമീപം ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവത്തിലാണ് പ്രതി ബാബുക്കുട്ടൻ അറസ്റ്റിലായത്.

പ്രതി കേരളം കടക്കാനുളള തീരുമാനത്തിലായിരുന്നു എന്നാണ് സൂചന. എന്നാൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പോലീസിന്റെ കണ്ട് വെട്ടിച്ച് അതിർത്തി കടക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പ്രതിയെ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻറെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടൻറെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തിയത്.

ഏപ്രിൽ 28 ബുധനാഴ്‌ച ഓടി കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ആ​​ക്ര​​മി​​ച്ച്‌ ക​​വ​​ര്‍​​ച്ച ന​​ട​​ത്തി​​യ​​യാ​​ളി​​ല്‍​​ നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ടാ​​ന്‍ ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ട്രെ​​യി​​നി​​ല്‍​​ നി​​ന്ന്​ പ്രാ​​ണ​​ര​​ക്ഷാ​​ര്‍​​ഥം ചാ​​ടി​​യ യു​​വ​​തിക്ക് പരിക്കുകളുണ്ടായിരുന്നു.

ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിന്‍ കംപാര്‍ട്‌മെന്റിലേക്ക് കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു.

ആയുധം കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്കാണ് പരിക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. ഇതുമൂലം ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്.

ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (4 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (4 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (4 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (7 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends