Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

കേരളത്തിലെ പുതിയ ഡിജിപി അനിൽകാന്ത് ഐപിഎസ്... ഇന്ന് വൈകിട്ട് സ്ഥാനമേൽക്കും... ബെഹ്റ പടിയിറങ്ങി...

30 JUNE 2021 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തീരുമാനിച്ചു. യുപിഎസ്.സി സംസ്ഥാനത്തിന് അംഗീകരിച്ച് നൽകിയ ചുരുക്കപ്പട്ടികയിൽ സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ്. ഇയർന്നു കേട്ടിരുന്നത്. ഇതിൽ നിന്ന് റോഡ് സേഫ്റ്റി കമ്മീഷണറായ അനിൽകാന്തിനെയാണ് ഇപ്പോൾ കേരളത്തിൻരെ പുതിയ ഡിജിപിയായി തെരഞ്ഞെടുത്തത്.

ദളിത് വിഭാ​ഗത്തിൽ നിന്നുള്ള ആദ്യ പോലീസ് മേധാവി എന്നുള്ള ക്രെഡിറ്റും അദ്ദേഹത്തിനുണ്ട്. പട്ടികയിലുള്ള ബി സന്ധ്യ നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയാണ്. സുധേഷ് കുമാര്‍ വിജിലന്‍സ് ഡയറക്ടറും അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്. മൂന്നംഗ പട്ടികയിൽ സീനിയർ സുധേഷ് കുമാറായിരുന്നെങ്കിലും ദാസ്യപ്പണി ചെയ്യിപ്പിച്ച വിവാദമാണ് തിരിച്ചടിയായി മാറിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലും അനില്‍ കാന്തിനാണ് ലഭിച്ചിരുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ പ്രധാന പദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനത്തിനൊപ്പം ചേര്‍ന്ന് പോകുന്നതുമാണ് യോഗ്യതയായി ഉയര്‍ത്തുന്നത്.

പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീം കോടതി വിധി. മൂന്നു പേരിൽ സന്ധ്യ ഐപിഎസ്സിന് മാത്രമാണ് രണ്ടു വർഷം കാലാവധി ഉണ്ടായിരുന്നത്. ഇപ്പോൾ തെരഞ്ഞെടിത്ത അനിൽകാന്തിന് അടുത്ത ജനുവരിമാത്രമാണ് കലാവധിയുള്ളത്.

ഇപ്പോൾ നിയമനം ലഭിച്ച സാഹചര്യത്തിൽ അദ്ദഹത്തിന് ഇനി രണ്ട് വർഷം കൂടി തുടരാൻ കഴിയും. സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോോക്നാഥ് ബെഹ്റക്ക് രാവിലെ എട്ട് മണിക്കായിരുന്നു സേനാ അംഗങ്ങൾ യാത്രയയ്പ്പ് നൽകിയത്. ഇന്ന് വൈകീട്ടാണ് പുതിയ പൊലീസ് മേധാവി ചുമതലയേൽക്കുന്നത്.

അതിനിടെ സംസ്ഥാന പൊലീസ് മേധാവിയുടെ കാലയളവ് സംബന്ധിച്ച് പൊതുഭരണവകുപ്പ് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടി. കാലയളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് ബാധകമാക്കി ഉത്തരവിറക്കണമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.


പൊലിസ് മേധാവിക്ക് 2 വർഷം കാലയളവ് ബാധകമാക്കണമെന്ന് ആവശ്യം. പൊലീസ് മേധാവിക്ക് രണ്ട് വർഷം നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

ഇന്ന് വൈകീട്ട് ബെഹ്‌റയില്‍ നിന്നും ബാറ്റണ്‍ ഏറ്റുവാങ്ങി പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കും. ബെഹ്‌റ ആര്‍ക്ക് ബാറ്റണ്‍ കൈമാറുമെന്നറിയാന്‍ അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് സര്‍ക്കാര്‍ ഇപ്പോൾ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടോമിന്‍ തച്ചങ്കരി യു.പി.എസ്.സി സാധ്യത പട്ടികയില്‍ നിന്നും പുറത്താക്കിയത് സര്‍ക്കാരിന് തിരിച്ചടിയായി.

അല്ലായിരുന്നുവെങ്കില്‍ അവസാന നിമിഷവരെയുള്ള ഈ സസ്‌പെന്‍സ് ഒഴിവാകുമായിരുന്നു. മുഖ്യമന്ത്രിക്ക് ഏറ്റവും അധികം താല്‍പര്യമുണ്ടായിരുന്ന തച്ചങ്കരിക്ക് വെല്ലുവിളിയായത് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നുവെന്നതായിരുന്നു. ഇതോടെ തച്ചങ്കരി പുറത്തായത്.

അതേസമയം, ആദ്യത്തെ വനിതാ പൊലീസ് മേധാവിയെന്ന നിലയില്‍ സന്ധ്യ എത്തുമെന്നായിരുന്നു നേരത്തെയുയര്‍ന്ന സൂചന. പക്ഷെ സര്‍ക്കാര്‍ ഇപ്പോള്‍ സജീവമായി പരിഗണിക്കുന്നത് അനില്‍കാന്തിനെയാണ്. പൊലീസിലെ പ്രബലരായ ഒരു വിഭാഗത്തിന്റെ പിന്തുണ അനില്‍കാന്തിനാണ്.

ഡല്‍ഹിക്കാരാനായ അനില്‍കാന്ത് ഒന്നാം പിണറായി സര്‍ക്കാരില്‍ ദക്ഷിണ മേഖല എ.ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങി പ്രധാന പദവികളിലെത്തിയത് ഈ പിന്തുണയോടെയാണ്. എന്നാല്‍ കയ്യടി നേടുന്ന പ്രകടനം നടത്തിയിട്ടില്ലാത്തതും വിരമിക്കാന്‍ ഏഴ് മാസം മാത്രമുള്ളതും ന്യൂനതയായും ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

മൂന്നംഗപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സുധേഷ് കുമാറിന് ഇപ്പോഴും വെല്ലുവിളി മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസും അച്ചടക്ക നടപടി നേരിട്ടതും തന്നെയാണ്. പട്ടികയില്‍ ഏറ്റവും അധികം സീനിയോറിറ്റിയുണ്ടെങ്കിലും സുധേഷിന് ഈ പോരായ്മ അതിജീവിക്കാന്‍ സാധിയില്ല.

ദാസ്യപ്പണി ആരോപണത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ ശേഷം ഗതാഗത കമ്മീഷണറായും വിജിലന്‍സ് ഡയറക്ടറായും ശക്തമായ തിരിച്ചുവരവാണ് സുധേഷ്‌കുമാര്‍ നടത്തിയത്. ഇതിനൊപ്പം കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുമുണ്ടായതോടെ മുഖ്യമന്ത്രിയുമായുള്ള അടുപ്പം കൂടി. പഞ്ചാബുകാരനായ സുധേഷിന് ദീര്‍ഘകാലം കേന്ദ്ര ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച ബന്ധവും ഇവിടെ തുണച്ചില്ല.

ജിഷ വധത്തിന് പിന്നാലെ സ്ത്രീപക്ഷ മുഖം ഉയര്‍ത്താന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യം എടുത്ത തീരുമാനങ്ങളിലൊന്ന് സന്ധ്യയെ ദക്ഷിണമേഖല എ.ഡി.ജി.പിയാക്കിയതായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ക്രമസമാധാന ചുമതലയിലേക്ക് സന്ധ്യയെ തിരികെ കൊണ്ടു വന്നിട്ടില്ല. പട്ടികയില്‍ ഇടംപിടിച്ച ഒരേ ഒരു മലയാളി ബി. സന്ധ്യമാത്രമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (9 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (39 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (47 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends