Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങി പോയി: പശ്ചിമബംഗാളില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധത്തെ തുടര്‍ന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താതെ മടങ്ങുന്നത് അപൂര്‍വ സംഭവം; ബി.ജെ.പി അംഗങ്ങള്‍ സഭയുടെ നടുതളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു

02 JULY 2021 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

പശ്ചിമ ബംഗാല്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നയപ്രഖ്യാപനത്തിനായി നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയായാക്കതെ മടങ്ങി. നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ബി.ജെ.പി അംഗങ്ങളും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഗവര്‍ണരുടെ മടങ്ങിയത്.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തു നടന്ന അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ ബി.ജെ.പി നിയമസഭയില്‍ പ്രതിഷേധിച്ചു. ഇതിനെതിരെ തൃണൂല്‍ അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയതാണ് ബഹളം രൂക്ഷമായി. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിക്കിടെ തടസപ്പെട്ടു.

ആദ്യം പ്രസംഗം നിര്‍ത്തിയ ഗവര്‍ണര്‍, സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസംഗം ആരംഭിച്ചു. പിന്നീടും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

തൃണമൂലിന്റെ അക്രമത്തിനെതിരെ നടപടി വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം നടുത്തളത്തിലേക്ക് ഇറങ്ങി. ഇതാണ് ഭരണപക്ഷത്തെ ചൊടുപ്പിച്ചത്. മമത ബാനര്‍ജി കലാപകാരികളെ സംരക്ഷിക്കുന്നുവെന്നും നടപടി എടുക്കാത്തത് മന:പൂര്‍വ്വമാണെന്നും ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി കേന്ദ്രമന്ത്രിമാരേയും എം.പി മാരേയും അപായപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ മമതയുടെ അറിവോടെയാണെന്നും ബി.ജെ.പി അംഗങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

പശ്ചിമബംഗാളിലെ പൊതു ഭരണത്തിനെതിരേയും നിയമസംവിധാനത്തിനെതിരേയും പരസ്യമായി രംഗത്തുവന്നയാളാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. മമതയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് തെരഞ്ഞെടുപ്പുകാലത്തെ കലാപം നടന്ന പ്രദേശങ്ങളില്‍ ധന്‍കര്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ രാജ്യം അതീവതാല്‍പര്യത്തോടെയാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നയപ്രഖ്യാപന പ്രസംഗത്തെ വീക്ഷിച്ചത്. മമത ബാനര്‍ജി സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഗവര്‍ണര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് എന്തു പറയുന്നുവെന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശിച്ച് വീണ്ടും രംഗത്ത് വന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി എച്ച്.കെ.ദ്വിവേദിയെ ഗവര്‍ണര്‍ വിളിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് വിശദീകരണം നല്‍കാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ പ്രതികാര അക്രമസംഭവങ്ങളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ തന്റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ തിരിച്ചറിയുകയോ വേണ്ട നടപടികള്‍ കൈക്കൊളളുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പോലീസിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (5 minutes ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (16 minutes ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (28 minutes ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (36 minutes ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (39 minutes ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (2 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (2 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (3 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (3 hours ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (4 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (4 hours ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (4 hours ago)

Malayali Vartha Recommends