ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

ട്രോഫി തന്റെ കയ്യിൽനിന്നു വാങ്ങിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം വിസമ്മതിച്ചതിനു പിന്നാലെ ഏഷ്യാ കപ്പ് കിരീടവുമായി ‘മുങ്ങിയ’ പാകിസ്ഥാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ലോകവേദിയിൽ അപമാനിതനായിരുന്നു. പാക്കിസ്ഥാൻ താരങ്ങൾക്ക് രണ്ടാം സ്ഥാനത്തിനുള്ള മെഡലുകൾ വിതരണം ചെയ്ത ശേഷം, ഏഷ്യാകപ്പ് ട്രോഫിയുമായി നഖ്‍വി ഗ്രൗണ്ട് വിടുകയായിരുന്നു.ഇപ്പോഴിതാ ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്.
ഇന്ത്യന്‍ ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വി പറഞ്ഞതായി ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു ഔപചാരിക ചടങ്ങ് സംഘടിപ്പിച്ചാല്‍ മാത്രമേ സൂര്യകുമാര്‍ യാദവിനും കൂട്ടര്‍ക്കും മെഡലുകള്‍ ലഭിക്കൂ എന്നും അവിടെ വെച്ച് ട്രോഫിയും മെഡലുകളും കൈമാറാന്‍ അവസരം നല്‍കുമെന്നും നഖ്വി സംഘാടകരെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഇന്ത്യ സ്വന്തം ചിലവിൽ പരിപാടി സംഘടിപ്പിക്കണം. അവിടെവെച്ച് താൻ മെഡലും ട്രോഫിയും കെെമാറാമെന്നാണ് മൊഹ്സിന്റെ നിലപാട്.
എന്നാൽ ബിസിസി ഐ ഇത് അംഗീകരിക്കില്ലെന്നുറപ്പാണ്. പാകിസ്താനുമായുള്ള രാഷ്ട്രീയമായ പ്രശ്നങ്ങളെത്തുടർന്നാണ് ഇത്തരമൊരു നിലപാട് ഇന്ത്യ സ്വീകരിച്ചത്.എന്നിരുന്നാലും, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, അത്തരമൊരു ചടങ്ങ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.ഞായറാഴ്ച രാത്രിനടന്ന ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിലെ ഒന്‍പതാം കിരീടം നേടിയ ഇന്ത്യ, പാകിസ്താന്‍ ആഭ്യന്തരമന്ത്രികൂടിയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയില്‍നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.
ഇതോടെ, കപ്പുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയത്തില്‍നിന്ന് മടങ്ങി. തുടര്‍ന്ന് കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായി വിജയാഘോഷം നടത്തി.ടൂര്‍ണമെന്റിലെ പ്രാഥമികറൗണ്ടില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തോടെ തുടങ്ങിയ ഭിന്നത ഞായറാഴ്ച രാത്രിയോടെ രൂക്ഷമാവുകയായിരുന്നു. ടൂര്‍ണമെന്റിനിടെയുണ്ടായ പല ഭിന്നതകളിലും ഇന്ത്യക്കെതിരേ നിന്നയാള്‍ എന്നുകരുതുന്ന മൊഹ്സിന്‍ നഖ്വിയില്‍നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. നഖ്വി കിരീടം സമ്മാനിച്ചാല്‍ വേദിയില്‍വെച്ചുതന്നെ പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പുനല്‍കി. ഈ ആശയക്കുഴപ്പത്തില്‍പ്പെട്ട് സമ്മാനവിതരണം ഒരുമണിക്കൂറോളം വൈകി. ബംഗ്ലാദേശ് ക്രിക്കറ്റ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം അമിനുള്‍ ഇസ്ലാം ബുള്‍ബുളും ദുബായ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഖാലിദ് അല്‍ സരൂനിയും വേദിയിലുണ്ടായിരുന്നു.
നഖ്വിയല്ലാതെ മറ്റാര് കിരീടം തന്നാലും സ്വീകരിക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഇത് എസിസി അംഗീകരിച്ചില്ല.പാകിസ്താന് റണ്ണറപ്പിനുള്ള പുരസ്‌കാരവും മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങളും നല്‍കിയതോടെ ചടങ്ങ് അവസാനിച്ചതായി അവതാരകന്‍ അറിയിച്ചു.ഇതിനുശേഷം നഖ്വിക്കൊപ്പംപോയ എസിസി ചടങ്ങുകളുടെ ചുമതലയുള്ളയാള്‍ ട്രോഫിയും കൊണ്ടുപോയെന്ന് പിടിഐ റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യന്‍ ടീം കിരീടത്തിനൊപ്പം ഫോട്ടോയെടുക്കുന്നത് ഒഴിവാക്കാനാണിതെന്ന് വിലയിരുത്തുന്നു. ഇതോടെ വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫിയും ഇല്ലാതെയാണ് ഇന്ത്യന്‍ ടീം നാട്ടില്‍ മടങ്ങിയെത്തിയത്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പോസ്റ്റിന് താഴെ പോലും നഖ്വിയുടെ കരച്ചിൽ കണ്ടതാണ് .
പാക്കിസ്ഥാൻ പൗരന്മാരുടെ എക്‌സ് അക്കൗണ്ടുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.‘‘യുദ്ധം നിങ്ങളുടെ അഭിമാനത്തിന്റെ അളവുകോലായിരുന്നുവെങ്കിൽ, പാക്കിസ്ഥാന്റെ പക്കൽ നിന്നുള്ള നിങ്ങളുടെ അപമാനകരമായ തോൽവികളുടെ ചരിത്രം ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിനും ആ സത്യം മാറ്റിയെഴുതാൻ കഴിയില്ല. യുദ്ധത്തെ കായികരംഗത്തേക്ക് വലിച്ചിഴയ്ക്കുന്നത് നിരാശയെ തുറന്നുകാട്ടുകയും കളിയുടെ മാന്യതയെ തന്നെ അപമാനിക്കുകയും ചെയ്യും.’’–എന്നാണ് നഖ്‌വി പറഞ്ഞത് .
https://www.facebook.com/Malayalivartha