Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

മൃതദേഹത്തിലെ കാലുകൾ തറയിൽ മുട്ടിയിരുന്നു...  എസ് ഐയുടെ വീട്ടിലെ യുവാവിന്റെ മരണം;  പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിച്ചു; ചിന്നിച്ചിതറിയ ഫോണിലെ അവസാനമെസേജ്

06 FEBRUARY 2023 07:04 PM IST
മലയാളി വാര്‍ത്ത

കനകക്കുന്ന് പോലീസ് സ്റ്റേഷൻ  എസ് ഐയുടെ വീട്ടിൽ മകളോടൊപ്പം സൂരജിനേയും കണ്ടുപിടിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് സൂരജ് എ എസ് ഐ യുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ആണ് പുറത്ത് വന്നത്. പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും കനകക്കുന്ന് പോലീസ് മലയാളി വാർത്തയോട് പറഞ്ഞു.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവാവിൻ്റെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി 24 വയസുളള സൂരജിനെയാണ് മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് ഐ സുരേഷ് കുമാർ അവധിയിലാണ്.

മൃതദേഹം കണ്ടെത്തിയപ്പോൾ സൂരജിൻ്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിലും വലതുകാൽ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേർന്നുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. എസ്ഐയുടെ വീടിന്റെ പിറകിൽ നിന്ന് പല ഭാഗങ്ങളായി പൊട്ടിയ നിലയിലാണ് സൂരജിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു.

സൂരജിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. എസ് ഐ സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഞായറാഴ്ച രാത്രി 10 മണിയോടെ സൂരജ് എസ്‌ ഐയുടെ സാരംഗി എന്ന വീട്ടില്‍ എത്തുകയും വീട്ടിലുണ്ടായിരുന്നവരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സമയം എസ്‌ഐ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

 

വാക്ക് തര്‍ക്കത്തിന് ശേഷം വീട്ടുകാര്‍ സൂരജിനെ തിരിച്ചയച്ചു. തുടര്‍ന്നാണ് അടുത്ത ദിവസം  രാവിലെ സൂരജിനെ വീടിനോട് ചേർന്ന് വടക്ക് ഭാഗത്തായുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സൂരജിന്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയിലാണ് കുടുംബം

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (14 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (17 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (23 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (30 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (53 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends