റിലയൻസിനെ ഒരു ചങ്ങനാശേരിക്കാരൻ മലയാളി മുട്ടുകുത്തിച്ച വാർത്ത അറിഞ്ഞുകാണുമല്ലോ...

രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ൽ വിൽപന സ്ഥാപനമായ റിലയൻസിനെ ഒരു ചങ്ങനാശേരിക്കാരൻ മലയാളി മുട്ടുകുത്തിച്ച വാർത്ത അറിഞ്ഞുകാണുമല്ലോ... വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയൻസ് സ്മാർട്ട് സൂപ്പർ മാർക്കറ്റിനെതിരെയായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശി വിനോജ് ജോണിൻ്റെ നിയമപോരാട്ടം... ഒന്നര വർഷത്തോളം കോട്ടയം ഉപഭോക്തൃ കോടതിയിൽ സ്വയം കേസ് വാദിച്ചാണ് വിനോജ് ആന്റണി അനുകൂലവിധി സമ്പാദിച്ചത്.. റിലയൻസിൽ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കി വിനോജിന് നൽകാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.. കേസിന് ആസ്പദമായ സംഭവത്തെപ്പറ്റി ചങ്ങനാശേരി സ്വദേശി വിനോജ് ആൻ്റണി മലയാള വാർത്തയോട് പറയുന്നത് കേൾക്കാം..
2021 സെപ്തംബർ ഏഴിനാണ് ചങ്ങനാശ്ശേരി മാമ്മൂടുകാരൻ വിനോജ് ആന്റണിയും റിലയൻസ് സ്മാർട്ട് കമ്പനിയും തമ്മിലുള്ള നിയമ പോരാട്ടം തുടങ്ങിയത്. പാറേപ്പള്ളിക്കടുത്തുള്ള റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിൽ നിന്ന് വിനോജ് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറിൽ 235രൂപ എം ആർ പി വില രേഖപ്പെടുത്തിയിരുന്ന വെളിച്ചെണ്ണയ്ക്ക് വിനോജിൽ നിന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാർ ഈടാക്കിയത് 238 രൂപയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ വിനോജിനെ കടയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തത്.
ഇത് സംബന്ധിച്ച് റിലയൻസ് സ്മാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതി പറഞ്ഞപ്പോൾ അവർ ശരിയായ രീതിയിൽ അല്ല പ്രതികരിച്ചത്. ഇതേ തുടന്നാണ് കോട്ടയത്തെ ഉപഭോക്തൃ കോടതിയിൽ വിനോജ് കേസ് കൊടുത്തത്..
https://www.facebook.com/Malayalivartha