സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തിങ്കളാഴ്ച നല്ല ദിവസമാണെന്ന് അഡ്വ. ജയശങ്കര്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തിങ്കളാഴ്ച നല്ല ദിവസമാണെന്ന് അഡ്വ. ജയശങ്കര്‍. പണ്ട് സിനിമ സംവിധായകന്‍ പത്മരാജന്‍ തിങ്കളാഴ്ച നല്ല ദിവസം എന്ന് പറഞ്ഞിട്ടുണ്ടെന്നും പരിഹാസ ധ്വനിയോടെ അഡ്വ.എ ജയശങ്കര്‍. പറയുന്നു..
തന്‍റെ യൂട്യൂബ് ചാനലിലാണ് സിപിഎമ്മിനെതിരെ സര്‍വ്വത്ര പരിഹാസം നിറച്ച വീഡിയോയില്‍ അഡ്വ.ജയശങ്കര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ഒരു വശത്ത് ഗോവിന്ദന്‍ മാഷും സ്വരാജും എല്ലാം കേരളത്തിലെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് ഇഡി സി.എം. രവീന്ദ്രന് പൂട്ടും താക്കോലും ഉണ്ടാക്കുന്നത്.-
തിങ്കളാഴ്ച ആര്‍ക്കാണ് നല്ല ദിവസമെന്ന് കാത്തിരുന്ന് കാണാമെന്നും ജയശങ്കര്‍ പറയുന്നു. വഴിയേ പോയ വയ്യാവേലി ഏണി വെച്ച് പിടിച്ച ശിവശങ്കറിനെ നമുക്ക് അഭിനന്ദിക്കാതിരിക്കാനും വയ്യന്നാണ് ജയശങ്കറിന്റെ പരിഹാസം.
വാസ്തവത്തില്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് ജ്യോത്സ്യന്മാരെ കാണണം. എന്നാല്‍ ഗോവിന്ദന്‍ മാഷ് ഭൗതികവാദിയായതിനാല്‍ ജ്യോത്സ്യന്മാരെ കണ്ടിരിക്കില്ല. അതുപോലെയാണ് ഇപ്പോള്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച ഗോവിന്ദന്‍ മാഷുടെ യാത്രയും.അമംഗളമാവുമോ എന്നറിയില്ല. - അഡ്വ. ജയശങ്കര്‍ പറയുന്നു.
https://www.facebook.com/Malayalivartha