വീണ്ടും വി.എസ്. V/S വിജയന്‍

വി.എസ് അച്യുതാനന്ദന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷപദവി തുലാസില്‍. മൂന്നുദിവസം തുടര്‍ച്ചയായി അരുണ്‍കുമാറിനെ വിജിലന്‍സ് കുടഞ്ഞ് ഉമ്മന്‍ചാണ്ടിയോടു കളിക്കുന്ന പോലാവില്ല തന്നോടു കളിച്ചാലെന്ന് പിണറായി വി.എസി.നെ ബോധ്യപ്പെടുത്തി.
വി.എസും. പാര്‍ട്ടി നേതൃത്വവും തമ്മില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്റെ നിയമനമടക്കമുള്ള കാര്യങ്ങളില്‍ പരോക്ഷമായി ഏറ്റുമുട്ടിയത് വീണ്ടും വി.എസിനെ വരമ്പത്തിരുത്താന്‍ പിണറായിക്കു ന്യായമായി.
സംസ്ഥാന സെക്രട്ടേറിയേറ്റംഗത്വവും കാബിനറ്റ് പദവിയോടെ എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവുമാണ് തന്നെ സമീപിച്ച സംസ്ഥാന നേതൃത്വത്തോട് വി.എസ്. ആവശ്യപ്പെട്ടത്. എന്നാല്‍, കാബിനറ്റ് പദവിയോടെ എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനമെന്നത് നിയമപ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുമെന്നതു ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വം ഇതു തള്ളി.
കമ്മിഷന്‍ രൂപവത്കരിക്കപ്പെട്ട് നാളുകളേറെയായെങ്കിലും വി.എസ്. അടക്കമുള്ള നേതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയോ ചോദ്യാവലി നല്‍കി മറുപടി തേടുകയോ ഒന്നുമുണ്ടായില്ല. തന്നെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി നിയോഗിക്കാന്‍ സി.പി.എം. കേന്ദ്രനേതൃത്വം നിശ്ചയിച്ചപ്പോള്‍, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ തന്റെ സ്ഥാനം നിശ്ചയിക്കണമെന്നും അതിനുശേഷം സര്‍ക്കാര്‍ പദവിയെക്കുറിച്ച് തീരുമാനിച്ചാല്‍ മതിയെന്നുമുള്ള നിലപാട് വി.എസ്. സ്വീകരിച്ചിരുന്നു.
സി.പി.എമ്മിലെ പ്രശ്‌നങ്ങള്‍ കാരണമാണ് കമ്മിഷന്റെ രൂപവത്കരണം വൈകുന്നതെന്നാണ് സൂചന. അതേസമയം വി.എസ്. അച്യുതാനന്ദന്റെ പാര്‍ട്ടി അച്ചടക്കലംഘനങ്ങള്‍ക്കെതിരെ സംസ്ഥാന നേതൃത്വം നല്‍കിയ പരാതികളും പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസ്. ഉന്നയിച്ച പരാതികളും പരിശോധിക്കുന്ന പൊളിറ്റ് ബ്യൂറോ കമ്മിഷന്‍ അവരുടെ റിപ്പോര്‍ട്ട് ജൂലായ് 30ന് ആരംഭിക്കുന്ന പി.ബി. യോഗത്തില്‍ സമര്‍പ്പിക്കും.
വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എയുടെ മകന്‍ വി.എ. അരുണ്‍കുമാറിനെ അനധികൃത സ്വത്തു സമ്പാദനമടക്കം 11 ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജിയുടെ ഓഫീസില്‍ വച്ച് കഴിഞ്ഞ 3 ദിവസമായി ചോദ്യം ചെയ്ത് മൊഴിയെടുത്തു.
വി.എസ്. മുഖ്യമന്ത്രിയായിരിക്കെ, കണ്ണൂര്‍ പവര്‍പ്രൊജക്ട് നടപ്പാക്കുന്നതിനു കമ്മിഷന്‍ ചോദിച്ചു. ഐ.എച്ച്.ആര്‍.ഡി.യിലെ അനധികൃത സ്ഥാനക്കയറ്റം, ഐ.സി.ടി ഡയറക്ടറായുള്ള അനധികൃത നിയമനം, കയര്‍ഫെഡ് ഡയറക്ടറായിരിക്കെയുള്ള ക്രമക്കേട്, മുന്തിയ രണ്ടു ക്ലബ്ബുകളില്‍ അംഗത്വം, ചന്ദന ഫാക്ടറി ഉടമയില്‍ നിന്ന് ഏഴുലക്ഷം രൂപ കൈക്കൂലി വാങ്ങി, മക്കാവു അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ എന്നിവയുള്‍പ്പെടെ 11 ആരോപണങ്ങളാണ് അരുണ്‍കുമാറിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി നല്‍കിയത്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രതേ്യക നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ അരുണിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്‌പെഷല്‍ എസ്.പി. അനേ്വഷണം നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. മക്കാവ്, സിംപ്പൂര്‍ അടക്കമുള്ള വിദേശയാത്രാ ടിക്കറ്റിന്റെ കാര്യത്തില്‍ അരുണിന് തൃപ്തികരമായ ഉത്തരം നല്‍കാനായില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
കേരള രാഷ്ട്രീയ രംഗത്തെ ആര്‍ക്കും കൂസാത്ത നേതൃത്വത്തിനുടമയായ വി.എസ്. ഒടുവില്‍ ഒരു കസേരയ്ക്കായി ഓടിനടക്കുന്ന ദയനീയ സ്ഥിതിയില്‍ കേരളത്തിനു മുന്‍പാകെ അവതരിപ്പിക്കാന്‍ ഔദേ്യാഗിക നേതൃത്വത്തിനായി.
https://www.facebook.com/Malayalivartha