മനുഷ്യ സ്‌നേഹമോ മൃഗസ്‌നേഹമോ മനുഷത്വം

തെരുവുനായ പ്രശ്‌നത്തില്‍ കേന്ദ്രവുമായി തുറന്ന പോരിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നു. കേരളം നായ സമ്പന്നമാണ്. റോഡുകള്‍ മാത്രമല്ല ഫുട്പാത്തുകളൊക്കെ നായകളുടെ സൈ്വരവിഹാരവുമാണ്.
അലസമായി നാം വലിച്ചെറിയുന്ന മാലിന്യങ്ങളും ഭക്ഷണസാധനങ്ങളും യഥേഷ്ടം. നായയോട് ക്രൂരത കാട്ടിയാല്‍ അകത്താകുമെന്ന ഭീതിയുള്ളതു കൊണ്ട് കല്ലെടുത്തെറിയുക പോലുമില്ല, ഒരു കൗതുകത്തിന് വീടുകളില്‍ നായയെ വളര്‍ത്തുന്നവര്‍ ചിലപ്പോള്‍ രാത്രി കാലത്ത് അവയെ പൊതു വഴിയില്‍ ഇറക്കി വിടുകയും ചെയ്യും. നായകള്‍ പെറ്റു പെരുകി അവയ്ക്കിപ്പോള്‍ മനുശ്യനോട് കലിയായിരിക്കുന്നു.
വഴി നടക്കാന്‍ ഭയം, സന്ധ്യയായാല്‍ നായ ശല്യം രൂക്ഷം. ജനം ഭീതിയില്‍ മനുഷ്യ സ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗ സ്‌നേഹികളാകുമെന്നു മന്ത്രി ജലീല്‍ ചോദിക്കുന്നു. പക്ഷെ നായ പ്രശ്‌നത്തില്‍ കേരള സര്‍ക്കാരിനു വീഴ്ച പറ്റി എന്നു സമ്മതിച്ചേ പറ്റൂ. വന്ധ്യംകരണ നടപടികളൊന്നും കാര്യക്ഷമമായി നടപ്പിലാക്കാന്‍ ശ്രമിക്കാതെ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ഫണ്ടു പോലും വീഴ്ച വരുത്തിയ ഒരു സര്‍ക്കാര്‍ സംവിധാനമാണ് കേരളത്തിലുള്ളത്.
പരസ്പരം പഴി പറയുകയോ കേന്ദ്ര ഗവണ്‍മെന്റിനെയും മൃഗ സ്‌നേഹികളെയും ആക്ഷേപിച്ച് കൈയ്യടി നേടുകയോ അല്ല ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് കാര്യക്ഷമമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുക. നായകളെ പരമാവധി വന്ധ്യം കരിക്കുക. തികച്ചും അപകടകാരികളെ കൊന്നു കളയുക, വളര്‍ത്തു നായയ്ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക, ഇതിനു വേണ്ട നിയമ തടസ്സങ്ങളും കോടതി ഇടപെടലുകളുമുണ്ടായാല്‍ അത്തരം നടപടികളും വൈദഗ്ദ്ധ്യത്തോടെയും മുന്നൊരുക്കത്തോടെയും ചെയ്യുക.
പ്രശാന്ത് ഭൂഷണും മേനക ഗാന്ധിയുമുള്‍പ്പെടയുള്ള മൃഗസ്‌നേഹികള്‍ കേരളത്തിലെ ഇടവഴിയിലൂടെ നടക്കുന്നവരല്ല. അവര്‍ക്കു പ്രസംഗിച്ചാല്‍ മാത്രം മതി. കേസു കൊടുത്ത് വാര്‍ത്ത വരുത്തിയാല്‍ മാത്രം മതി. ഭരിക്കുന്ന സര്‍ക്കാരിന് നായയുടെ കടി കൊള്ളുന്ന ജനത്തോടാണ് ഉത്തരവാദിത്വം അവരുടെ വേദനയും മരണവും നൊമ്പരവുമാണ് കൂടുതല്‍ മനുഷത്വമര്‍ഹിക്കുന്നത്
https://www.facebook.com/Malayalivartha