ഇനിയൊരു ജിഷ്ണു കേരളത്തിലുണ്ടാവരുത്: ഭരണകൂടവും കുറ്റവാളികളും ഒരുമിക്കുമ്പോള്‍...

ഭരണകൂടവും കുറ്റവാളികളും ഒരുമിച്ചുനിന്ന് മായ്ക്കപ്പെട്ടതും മറയ്ക്കപ്പട്ടതുമായ തെളിവുകള്‍ക്ക് മുകളിലിരുന്ന് ജിഷ്ണു പ്രണോയിയുടെ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റി. സ്വയം ജീവനൊടുക്കിയെന്ന് കുറ്റവാളിയുടെ ബാഡ്ജുമായി സ്വര്‍ഗത്തിലേക്ക് കടക്കാന്‍ ആ ആത്മാവിന് കഴിയില്ല. നിഷ്‌കളങ്കമായ ആ മുഖം, പ്രസന്നതയുടെ ആ സ്വരം, ആത്മാവിന്റെ രൂപത്തില്‍ മായ്ക്കപ്പെട്ട തെളുവുകളൊന്നായി നമുക്ക് കാണിച്ചു തന്നു.
ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം അട്ടിമറിക്കപ്പെട്ടു. പ്രാഥമിക കേസെടുത്ത പോലീസ് ആരുടെയൊക്കെയോ സ്വാധീനങ്ങള്‍ക്ക് വഴങ്ങി കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റി. വലിയൊരു വിദ്യാഭ്യാസ മാഫിയാ സാമ്രജ്യം കൈയ്യാളുന്ന കൃഷ്ണദാസ് എന്ന ക്രിമിനലിന് പക്ഷേ എല്ലാവരെയും വിലയ്‌ക്കെടുക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ നീതിക്ക് കാവലാളായി നില്‍ക്കേണ്ട പബ്ലിക് പ്രോസിക്യൂട്ടറുടെ വരെ നാവടപ്പിച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റില്‍ നിന്ന് സ്റ്റേവാങ്ങി. ഒരു ഗത്യന്തരവുമില്ലാതായപ്പോള്‍ മന്ത്രി എ.കെ.ബലന്റെ ഭാര്യയും നെഹറൂ ഗ്രൂപ്പ് സൂപ്രണ്ട് സ്ഥാനം ഒഴിഞ്ഞു.
ജിഷ്ണുവിനെ മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആദ്യം കണ്ടെത്തിയ സുഹൃത്ത് മൂക്കില്‍ കൂടി രക്തം വന്നിരുന്നു വെന്ന് പറഞ്ഞത് പോലീസ് മനപൂര്‍വ്വം മുക്കി. മാനേജ്‌മെന്റ് കുട്ടികളെ വിരട്ടി. ഇടിമുറിയില്‍ വച്ച് മര്‍ദ്ദിച്ച് കൊന്ന് തെളിവുകള്‍ നശിപ്പിച്ച് ശുചിമുറിയില്‍ കൊണ്ട് ചെന്ന് ആത്മഹത്യയാക്കി.
കേരളമേ ലജ്ജിക്കുക
ജിഷ്ണുവിന്റെ അമ്മയും കുടുംബവും ഉറപ്പിച്ചു പറയുന്നു ജിഷ്ണു ആത്മഹത്യ ചെയ്യില്ല. കൃഷ്ണദാസിന്റെ സ്വാധീനത്തില്‍ കൊഴിഞ്ഞുവീണത് 45 ദിവസങ്ങളാണ്. എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ കണ്ണീരാണ്. ഒരു നിരപരാധിയുടെ രക്തം വീണ ആ കാമ്പസ്-ഇടിമുറി നമ്മുടെ കേരളത്തിലായിപോയത് വിരോധാഭാസം. കുറ്റവാളികള്‍ സൈ്വരവിഹാരം നടത്തുന്നതും നമ്മുടെ ഏമാന്‍മാരുടെ മുന്നില്‍. മന്ത്രി പത്‌നിയടക്കമുളളവരെ സ്റ്റാഫ് എന്ന ലേബലില്‍ മുന്‍നിര്‍ത്തി മാഫിയ നേതാവിന്റെ ധാഷ്ഠ്യം. സ്ഥലം എം.എല്‍.എ, എം.പി എല്ലാവരുടെയും നാവടപ്പിച്ചു. മറനീക്കി പുറത്തുവരുന്ന സത്യം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി മാറുകയാണ്.
ഇനിയൊരു ജിഷ്ണു പ്രണോയിയുടെ ചേതനയറ്റ ദേഹം കേരളത്തിലുണ്ടാവരുത്. ഗുണ്ടകളെ ഉപയോഗിച്ച് ഇടിമുറികളില്‍ നിരപരാധികളായ വിദ്യാര്‍ത്ഥികളുടെ ചോര വീഴരുത്. ഈ കൊലപാതകത്തിന് കാരണക്കാരായ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക. സംസാരിക്കുന്ന തെളിവുകള്‍ ഇനിയും പുറത്തുവരും.
https://www.facebook.com/Malayalivartha