'സദാചാരം' അധോലോകത്തിന്റെ പുതിയ ശൈലി

സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ അരങ്ങേറുന്നതു പിടിച്ചു പറിയും ബലാല്‍സംഗവും, ഒടുവില്‍ പോലിസ് നിഷ്‌ക്രയത്വത്തില്‍ ഒരു ഇര കൂടി ജീവന്‍ കളഞ്ഞു. പാലക്കാട് അട്ടപ്പാടി അനീഷിന്റെ മരണം രണ്ടു ദിവസത്തെ മാധ്യമ ചര്‍ച്ചകള്‍ക്കു ശേഷം ഓര്‍മ്മയാകും. ഒരു വാലന്റൈന്‍സ് ഡേയുടെ നല്ല ഓര്‍മ്മകളില്‍ നീറുന്ന നൊമ്പരമായി മാറുന്നു. ആലപ്പുഴ എന്നും ഗുണ്ടകളുടെ സ്വന്തം നാടാണ്. പിണറായി വിജയനു പോലും ഗുണ്ടകളെ നിയന്ത്രിക്കാനാവുന്നില്ല. ദിനം പ്രതി കേരളത്തില്‍ ഗുണ്ടായിസവും, തട്ടിക്കൊണ്ടു പോകലും, ബലാല്‍സംഗവും പെരുകുന്നു. മാഫിയാ രാജാവ് എന്നും രാഷ്ട്രീയ നേതാക്കളുടെ തണലിലാണ്.
ഏതു ക്രിമിനലുകള്‍ക്കും വക്താക്കളുണ്ട്. തണലേകാന്‍ നേതാക്കളുണ്ട്, ഗാങ്സ്റ്റർസുണ്ട്. ആലപ്പുഴയിലെ ഈ ഗുണ്ടകള്‍ക്കെതിരെ നേരിന്റെ വഴിയില്‍ അനീഷ് പ്രതികരിച്ചു പോലീസില്‍ പരാതി നല്‍കി. അറിയാവുന്നവരുടെയൊക്കെ മുമ്പില്‍ വിതുമ്പി. പക്ഷെ ക്രിമിനലുകളുടെ ബന്ധങ്ങള്‍ എല്ലാത്തിനുമപ്പുറമായിരുന്നു. പോലീസില്‍ നിന്നും നീതി കിട്ടിയില്ല. ഭരിക്കുന്ന സര്‍ക്കാര്‍ പോലും ഗുണ്ടകള്‍ക്കൊപ്പം നിലകൊണ്ടു. പ്രതിപക്ഷമോ, ബിജെപിയോ ഈ സംഭവം കണ്ടതായി നടിച്ചില്ല. അനീഷിനോടൊപ്പമുണ്ടായിരുന്ന ഒരു കുട്ടി ഒരു പാവപ്പെട്ട വീട്ടിലെ സാധാരണക്കാരിയായിരുന്നു. ഒരു സെലിബ്രിറ്റിയായിരുന്നെങ്കില്‍ സാംസ്‌കാരിക നായകരും സിനിമാക്കാരും പാഞ്ഞെത്തുമായിരുന്നു. അവരുടെ മാനത്തിന് സ്‌നേഹത്തിന് കേരളം വില കൊടുത്തില്ല.
ആ നീറുന്ന മനസ്സിന്റെ വിങ്ങലുകള്‍ ഒരു പാവപ്പെട്ട കുടുംബത്തിലൊതുങ്ങി. മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. ഒടുവില്‍ ഒരു മുഴം കയറില്‍ സ്വയം തോല്‍വിയേറ്റുവാങ്ങി ആ ഇരുപത്തിരണ്ടു കാരന്‍ നമ്മുടെ രഹൃദയത്തില്‍ നൊമ്പരമായി മാറുന്നു. എന്തുകൊണ്ട് ക്രിമിനലുകളായ ഈ ഗുണ്ടകള്‍ക്കുനേരെ കാപ്പ ചുമത്തുന്നില്ല. ശക്തമായ പോലീസ് നടപടികളുണ്ടാകുന്നില്ല. സ്‌നേഹിക്കുന്ന പെണ്ണിനെ ആരെങ്കിലുമാക്ഷേപിച്ചാല്‍ സഹിക്കാന്‍ കഴിയില്ല പുരുഷന്. സദാചാര ഗുണ്ടാകളിലൊരുത്തന്‍ നീ ആരു വിളിച്ചാലും കൂടെ പോകുമോ എന്ന് ചോദിച്ച് ആ പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.
അനീഷിനിതു സഹിക്കാന്‍ കഴിയുമായിരുന്നില്ല. പോലീസില്‍ പരാതിപ്പെട്ടതിന് ഗുണ്ടകളുടെ കൂട്ടുകാര്‍ അനീഷിനെ വീണ്ടും പല വിധത്തില്‍ ഭീഷണിപ്പെടുത്തി. ആശ്രയിക്കാന്‍ പോലീസോ സര്‍ക്കാരോ ഇല്ലാതായപ്പോള്‍ സ്വയം മരമം തെരഞ്ഞെടുത്തു. ഈ സാക്ഷര കേരളത്തില്‍ ഇനിയുമൊരു സദാചാര വിളയാട്ടം ഉണ്ടായിക്കൂടാ.
https://www.facebook.com/Malayalivartha