പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു പിറക്കുന്ന ചോരക്കുഞ്ഞുങ്ങള്‍ക്കെന്തു സംഭവിക്കുന്നു? അവിഹിത ഗര്‍ഭധാരണത്തിന്റെ മറവില്‍ കൊഴുക്കുന്നത് ക്രിമിനല്‍ മാഫിയ

ചോരക്കുഞ്ഞുങ്ങളെ വാങ്ങാന്‍ കഴുകന്‍ കണ്ണുകളുമായി ക്രിമിനല്‍ മാഫിയ. വഴി പിഴച്ചവളെന്ന വിചാരത്താല്‍ പാതിരാത്രിയില്‍ ഒറ്റമുറി ക്ലീനിക്കുകളിലെത്തുന്ന പെണ്‍കുട്ടികള്‍ വേശ്യവൃത്തിക്കുവരെ ഉപയോഗപ്പെടുത്തുന്നു. ഗര്‍ഭിണികളായ പെണ്‍കുട്ടികളെ പ്രാപിക്കാനും ചില കാമവൈകൃതക്കാര്‍. മലയാളിവാര്‍ത്ത അന്വേഷണം കെണിയില്‍ വീഴുന്ന കൗമാരക്കുരുന്നുകളെക്കുറിച്ച്...
അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരു വര്‍ഷം പ്രായ പൂര്‍ത്തിയാകാതെ ഗര്‍ഭിണിയാകുന്നവര്‍ ഇരുപതിനായിരത്തോളം. ഇവരെ കാത്തിരിക്കുന്നത് ആശുപത്രിയും ഏജന്റുമാരും. കുട്ടികളെ വാങ്ങാന്‍ കഴുകന്‍ കണ്ണുകളോടെ കാത്തിരിക്കുന്ന വന്‍ മാഫിയ. അവിഹിത ഗര്‍ഭത്തിന്റെ നാണക്കേടും പാപഭാരവുമായി ഇവരെത്തുന്നത് ഉന്നത ആശുപത്രികള്‍ മുതല്‍ ചില ഒറ്റമുറി ക്ലീനിക്കുകളില്‍ വരെ. ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതല്ലാതെ ഭൂരിപക്ഷ കേസുകളും അബോര്‍ഷനിലോ പ്രസവശേഷം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതിലോ അവസാനിക്കും.
കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന മാഫിയ ശക്തമാണ്. ഏതെങ്കിലും പെണ്‍കുട്ടി അവിഹിത ഗര്‍ഭധാരണവുമായി ഡോക്ടറെ സമീപിച്ചാല്‍ ഉടന്‍ തന്നെ ഇവര്‍ വിവരമറിയും. ഇവരുടെ ഏജന്റുമാര്‍ സുരക്ഷയും പ്രസവചിലവുമെല്ലാം ഒരുക്കുന്നു. കുഞ്ഞിനെ കൊടുക്കണമെന്ന് മാത്രം. പാറശ്ശാലയിലെ ഒരു ഒറ്റമുറി ക്ലീനിക്കില്‍ രാത്രികാലങ്ങളില്‍ രോഗികളുടെ സന്ദര്‍ശനവും പ്രസവ ശുശ്രൂഷയും രഹസ്യമായി നടന്നിരുന്നു. പിന്നീട് കേസ് എടുത്തെങ്കിലും തേഞ്ഞ് മാഞ്ഞ് പോയി.
തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ മാലിയില്‍ നിന്നുളള അവിഹിത ഗര്‍ഭങ്ങളിലാണ് മുഖ്യ മാര്‍ക്കറ്റിംഗ് ശ്രദ്ധ. മാലിയില്‍ നിന്ന് ഗര്‍ഭിണികളായ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ മാസങ്ങളോളം തിരുവനന്തപുരത്ത് താമസിച്ച് പ്രസവമൊക്കെ നടത്തി തിരിച്ചു പോകുന്ന നിരവധി സംഭവങ്ങളാണുളളത്. ഈ ആശുപത്രിക്ക് മാര്‍ക്കറ്റിംഗിന് മാലിയില്‍ രണ്ട് ഏജന്റുമാര്‍ വരെയുണ്ട്. കജതതോൂപഹസ കോട്ടയത്തുമൊക്കം ഇക്കാര്യത്തില്‍ സംപെഷ്യലൈസ്ഡ് ഡോഗ്ടര്‍മാരുണ്ട്. വടക്കന്‍മലബാറിലും ഇഷ്ടം പോലെ. ഇവിടെ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. അവിഹിത ഗര്‍ഭത്തിലൂടെ ബലാത്സംഗത്തിനിരയായും പിറക്കുന്ന ഈ കുഞ്ഞുങ്ങളെ എങ്ങോട്ട് കൊണ്ടുപോകുന്നു.
ദത്തെടുക്കല്‍ നിയമത്തിന്റെ നൂലാമാലകളും ബുദ്ധിമുട്ടുകളും അറിയാതെ രണ്ടുലക്ഷമോ, മൂന്നുലക്ഷമോ കൊടുത്ത് ഒരു കുഞ്ഞിനെ ഏജന്റിന്റെ കയ്യില്‍ നിന്ന് വാങ്ങുവാന്‍ വിദേശങ്ങളില്‍ നിന്നുള്‍പ്പടെ ധാരാളം ആളുകള്‍ ചുറ്റിക്കറങ്ങുന്നുണ്ട്. സൗന്ദര്യമുളള കുഞ്ഞുങ്ങള്‍ക്ക് വിലയും വളരെ കൂടും. പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ച പൊന്നോമനയെ അമ്മത്തൊട്ടിലിലും ആശുപത്രി കിടക്കയിലും, കുറ്റിക്കാട്ടിലുമൊക്കെ വലിച്ചെറിയുന്ന അവിവാഹിത അമ്മമാരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ തീവണ്ടികളിലും എന്തിനേറെ കക്കൂസില്‍ പോലും കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു തുടങ്ങിയപ്പോഴാണ് അമ്മത്തൊട്ടിലുകള്‍ കേരളത്തില്‍ പരീക്ഷിച്ചു തുടങ്ങിയത്.
2000-ല്‍ മുപ്പതു കുഞ്ഞുങ്ങളെ ചോരമണം മാറുന്നതിന് മുന്‍പ് വലിച്ചെറിഞ്ഞ കണക്കാണ് പോലീസിന്റെ കയ്യില്‍. 2016-ല്‍ നാന്നൂറിനടുത്തായിരിക്കുന്നു. ശിശു ക്ഷേമസമിതിക്കു ലഭിക്കുന്ന കുഞ്ഞുങ്ങളുടെ കണക്കിലും ക്രമാതീത വര്‍ദ്ധന. മറ്റുളളവരെയൊക്കെ കച്ചവടക്കാരും അംഗീകരമില്ലാത്തതുമായ ദത്തെടുക്കള്‍ കേന്ദ്രങ്ങള്‍ വഴി ഉപേക്ഷിക്കപ്പെടുന്നു.
ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ എങ്ങനെ ജന്മമൊടുക്കുന്നു...
ശിഥിലമായ കുടംബ ബന്ധങ്ങളില്‍ നിന്ന്, അച്ചടക്കമില്ലതെ വളരുന്ന കുട്ടികള്‍, കെണിയില്‍ പെടുന്നവര്‍, വീടിനുളളില്‍ ചൂഷണത്തിനിരയാകുന്നവര്‍, അവിഹിത ബന്ധങ്ങളില്‍ രസം കണ്ടെത്തുന്നവര്‍ തുടങ്ങി അഞ്ച് തരക്കാരാണ് ഈ കുഞ്ഞുങ്ങളുടെ അമ്മമാര്‍. വിവാഹ പൂര്‍വ്വ ലൈംഗിതയില്‍ തെറ്റുകാണാത്ത വലിയൊരു വിഭാഗം വളര്‍ന്നു വരുന്നുണ്ട്. അംഗീകൃത അബോര്‍ഷന്‍ ക്ലീനിക്കുകളില്‍ 2003-04-വ്ഡ 29,204 ഹര്‍ഭചിദ്രം നടന്നിടത്ത് ഇന്ന് 5000 നടത്തുന്നു എന്നാണ് കണക്കുകള്‍. കേരളത്തില്‍ ഒരു മാസം ഒരു ലക്ഷത്തോളം ഗര്‍ഭചിദ്ര ഗുളികകള്‍ വിറ്റഴിക്കപ്പെടുന്നു. അതായത് വര്‍ഷം പന്ത്രണ്ട് ലക്ഷം ഗര്‍ഭചിത്രങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം വിളപ്പില്‍ ശാല മാലിന്യകൂമ്പാരത്തില്‍ നായ്ക്കള്‍ അലയുന്നതിനിടയില്‍ ഹൃദയം പൊട്ടുന്ന ഒരു കരച്ചില്‍. സംശയം തോന്നിയ ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ എലികള്‍ കടിച്ചു വലിക്കുന്ന പിഞ്ചോമന. ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍.
ഡോക്ടര്‍ മാഫിയ
തൃശൂരിലെ ഒരു ഗൈനക്കോളജിസ്റ്റിന് ഒരബദ്ധം പറ്റിയെന്നും വിദേശത്തുളള ഒരാളുടെ ഭാര്യയുമായി അടുപ്പത്തിലായെന്നും അവര്‍ക്കിപ്പോള്‍ ഏഴുമാസം ഗര്‍ഭമാണെന്നും ഒരു പത്രപ്രവര്‍ത്തകള്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഡോക്ടര്‍ കൂളായി പറഞ്ഞു. പ്രസവിക്കാനും കുട്ടിയെ ഉപേക്ഷിച്ചുപോകാനും സൗകര്യമുണ്ട്. കുട്ടിയെ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യം നിങ്ങളറിയേണ്ടന്നായി. വീണ്ടും കുത്തികുത്തി ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. കുട്ടിയെ വാങ്ങുന്ന കേന്ദ്രം തൃശൂരില്‍ തന്നെയുണ്ട്.
സര്‍ക്കാര്‍ ഇരുട്ടില്‍ തന്നെ
ഇത്തരം സംഭവങ്ങള്‍ കൂടുമ്പോഴും ഈവക കുറ്റകൃത്യങ്ങളെക്കുരിച്ച് നമ്മുടെ പോലീസ് വകുപ്പിനോ, ഈ അനാരോഗ്യ പ്രവണതകളെ കുറിച്ച് ആരോഗ്യവകുപ്പിനോ, സാമൂഹിക വകുപ്പിനോ കാര്യമായ അറിവില്ല. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഈ അമ്മമാര്‍ക്കുണ്ടാകുന്ന മാനസിക വൈകല്യത്തെക്കുറിച്ച നാം ചിന്ത്ിക്കാറില്ല. ഇതിനൊക്കെ ഒത്താശ ചെയ്യുന്ന അധികൃത സംവിധാനങ്ങള്‍ ചോദ്യം ചെയ്യപ്പെടണം. അംഗീകാരമില്ലാത്തതും അംഗീകാരമുളളതുമായ അബോര്‍ഷന്‍ കേന്ദ്രങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. ഇതു ഗൗരവതരമായി കാണണം.
കുട്ടികള്‍ ഏറ്റവുമധികം ഉപേക്ഷിക്കപ്പെടുന്നത് മലപ്പുറം ജില്ലയിലാണെന്നാണ് കണക്കുകള്‍. വഴിവക്കില്‍ ഉപേക്ഷിക്കപ്പെടുന്ന, അമ്മത്തൊട്ടിലുകളില്‍ വലിച്ചെറിയപ്പെടുന്ന കഞ്ഞുങ്ങളെക്കുറിച്ച് പോലീസിന് കയ്യില്‍ കണക്കില്ല. ഇതിന്‍മേല്‍ ഒരന്വേഷണങ്ങളുമില്ല. ഗര്‍ഭാവസ്ഥ അനുസരിച്ച് ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന ഗര്‍ഭചിദ്രഗുളികകള്‍ കുറിപ്പില്ലാതെ മരുന്നുകടകളില്‍ കൂടി വില്‍ക്കരുതെന്നാണ് നിയമം എന്നാല്‍ ഈ മരുന്ന് ഒരു കുറിപ്പുമില്ലാതെ കേരളത്തിലുടനീളം വിറ്റഴിക്കപ്പെടുന്നു. ഒട്ടേറെ പാര്‍ശ്വഫലങ്ങളുളള ഗുളികകളാണ് ഒരു ഉത്തരവാദിത്വമില്ലാതെ ഇങ്ങനെ വിറ്റഴിക്കുന്നത്.
കൗമാര പീഡനം തുടര്‍ക്കഥ...
കൗമാരക്കാരെ പീഡിപ്പിക്കുന്ന കാര്യത്തില്‍ കേരളത്തിലെങ്ങും ഒരേ അവസ്ഥയാണ്. മക്കള്‍ക്ക് ലൈഗിംക വിദ്യാഭ്യാസമുണ്ടാകേണ്ടത് അത്യാവിശ്യമാണ്. കുടുംബശ്രീപോലെയുളള സ്ത്രീശാക്തീകരണ സംവിധാനങ്ങളെയും സന്നദ്ധ സംഘടകളെയും ഇതിനായി പ്രയോജനപ്പെടുത്തണം. അബോര്‍ഷനുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കണം. അവിവാഹിതരായ അമ്മമാര്‍ കുഞ്ഞുങ്ങളെ വലിച്ചെറിയുന്നത് സമൂഹത്തെ ഭയന്നാണ്. അവരെ അങ്ങനെയാക്കിത്തീര്‍ക്കുന്നവര്‍ സമൂഹത്തില്‍ മാന്യരാരും. സാമൂഹിക ക്ഷേമ വകുപ്പിന് അവിഹിത അമ്മമാരെ പുനരധിവസിപ്പിക്കാനുളള പദ്ധതിയുണ്ടായിരുന്നെങ്കില്‍ ചില വേട്ടക്കാരെയെങ്കിലും കുടുക്കാനാകുമായിരുന്നു.
https://www.facebook.com/Malayalivartha