സൗദിയില്‍ ഓണ്‍ലൈനായി വിസ സാക്ഷ്യപ്പെടുത്താനുള്ള സംവിധാനം നിലവില്‍ വന്നു

വിസകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ജിദ്ദയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി. വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് ഓണ്‍ലൈനില്‍ അനുവദിക്കുന്ന വിസകള്‍ സൗദി അറേബ്യയില്‍ ആദ്യമായാണ് ഓണ്‍ലൈനായി സാക്ഷ്യപ്പെടുത്താനുള്ള സംവിധാനം നിലവില്‍ വരുന്നത്. ബിസിനസ് വിസകളും ഫാമിലി വിസിറ്റ് വിസകളും വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈനായി അനുവദിക്കുന്നുണ്ട്. ഇതിന്റെ പ്രിന്റൗട്ട് ചേംബര്‍ ഓഫ് കോമേഴ്‌സുകളില്‍ കൊണ്ടുപോയി അറ്റസ്റ്റ് ചെയ്യുകയാണ് പതിവ്.
എന്നാല്‍, ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വിസ സാക്ഷ്യപ്പെടുത്തല്‍ ഓണ്‍ലൈന്‍ വഴി അനുവദിച്ചതോടെ കാലതാമസം ഒഴിവാകും. സേവനങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുകയും ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തല്‍ ആരംഭിച്ചത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സേവനങ്ങള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് നടപ്പാക്കുന്ന വിവിധ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് വിസ ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തല്‍.
"
https://www.facebook.com/Malayalivartha


























