സഹപൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വീഭാഗങ്ങളിലേയ്ക്ക് വനിതകളെ തേടി സൗദി; സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകർന്ന് ഫ്‌ളെയ്‌നാസ് എയര്‍ലെന്‍സിന് മണിക്കൂറുകൾക്കകം അപേക്ഷ പ്രളയം

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്‌ളെയ്‌നാസ് എയര്‍ലെന്‍സിന് ലഭിച്ച അപേക്ഷാ പ്രളയം.
സഹപൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വീഭാഗങ്ങളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സൗദി ആഭ്യന്തര കമ്ബനിയായ ഫ്‌ളെയ്‌നാസിന് 24 മണിക്കൂറിനുള്ളില്‍ കിട്ടിയത് 1000 ത്തോളം അപേക്ഷകര്‍. വനിതകള്‍ക്ക്
മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള വിലക്ക് മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി സര്‍ക്കാര്‍ നീക്കിയത്. വ്യോമയാന മേഖലയില്‍ ഈ വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിന്‍സ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യക്കാരായിരുന്നു ഏറെയും ജോലി ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha


























