കുവൈത്തിൽ രോഗിയെ ചികിത്സിച്ചുകൊണ്ടിരിക്കെ ഡോക്ടർ കുഴഞ്ഞുവീണുമരിച്ചു; ശസ്ത്രക്രിയ വിദഗ്ധന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ആരോഗ്യമന്ത്രലയം
കുവൈത്തിലെ പ്രശസ്ത ആശുപത്രിയിൽ രോഗിയെ ചികിത്സിച്ചുകൊണ്ടിരിക്കെ ഡോക്ടർ കുഴഞ്ഞുവീണുമരിച്ചതായി റിപ്പോർട്ടുകൾ. ജഹ്റ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. തലാൽ അൽ ശംരിയാണ് മരിച്ചത്.
തലാൽ അൽ ശംരിയുടെ മരണത്തിൽ കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. ശംരിയുടെ മരണത്തോടെ ആതുരസേവനം ജീവിത ശൈലിയാക്കിയ മികച്ച ഡോക്ടറെയാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി അനുസ്മരിച്ചു. സബ്ഹാനിലെ മഖ്ബറയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കം നടന്നു.
https://www.facebook.com/Malayalivartha