Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ

20 SEPTEMBER 2018 10:18 PM IST
മലയാളി വാര്‍ത്ത

അടുത്തവര്‍ഷം മുതല്‍ യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ് പതിക്കും. നികുതി വെട്ടിപ്പ് തടയാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. പുകയില ഉല്‍പന്നങ്ങളുടെ കള്ളക്കടത്ത് തടയുന്നതിനും വരുമാന നഷ്ടം ഇല്ലാതാക്കുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍

നികുതി വെട്ടിപ്പ് തടയാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ് പതിക്കും. യു.എ.ഇയിലെ പുകയില ഉല്‍പന്ന വില്‍പനയില്‍ 30 ശതമാനം അനധികൃതമായി ഇറക്കുമതി ചെയ്തവയാണെന്നാണ് വിലയിരുത്തല്‍. പോയ വര്‍ഷം പുകയില ഉല്‍പന്നങ്ങളുടെ വില ഇരട്ടിപ്പിച്ചതോടെ അനധികൃത ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. ഇറാഖ്, സിറിയ, ഇറാന്‍ രാജ്യങ്ങളില്‍നിന്നാണ് കൂടുതലും പുകയില ഉല്‍പന്നങ്ങളുടെ അനധികൃത ഇറക്കുമതി നടത്തുന്നത്.

ഈ സാഹചര്യത്തില്‍ സിഗററ്റ് ബണ്ടിലുകള്‍ക്കാവും ഇപ്പോള്‍ ഡിജിറ്റല്‍ സ്റ്റാമ്പ് നിര്‍ബന്ധമാക്കുക. ഭാവിയില്‍ യു.എ.ഇയില്‍ വില്‍ക്കുന്ന ഓരോ ഉല്‍പന്നത്തിലും ബാധകമാക്കും. ഇറക്കുമതി ചെയ്യുന്ന വ്യക്തി, ഉല്‍പാദകന്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം സ്റ്റാമ്പ്. ഇങ്ങനെ സ്റ്റാമ്പ് പതിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കസ്റ്റംസ് ജീവനക്കാര്‍ക്ക് പ്രത്യേക സ്‌കാനറുകള്‍ ലഭ്യമാക്കും. സ്റ്റാമ്പില്ലാത്ത ഉല്‍പന്നങ്ങള്‍ കൈ വശം വെക്കുന്നവരും വില്‍ക്കാന്‍ തങ്ങളുടെ സംവിധാനം അനുവദിക്കുന്നവരും ശിക്ഷക്ക് വിധേയരാകും. സ്റ്റാമ്പ് കേടുവരുത്തിയതായി ബോധ്യപ്പെട്ടാലും പിഴ വിധിക്കും. പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായിരിക്കും യു.എ.ഇ. ഇതുമൂലം പുകയില ഉല്‍പന്നങ്ങളുടെ കള്ളക്കടത്ത് തടയുന്നതിനും വരുമാന നഷ്ടം ഇല്ലാതാക്കുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends