അബൂദബിയില്‍ കനത്ത മൂടല്‍ മഞ്ഞ്; ഗതാഗതക്കുരുക്ക്

തിങ്കളാഴ്ച രാവിലെ അബൂദബിയില്‍ അപ്രതീക്ഷിതമായി അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞും ചെറിയ മഴയും വ്യോമ കര ഗതാഗതത്തെ ദോഷകരമായി ബാധിച്ചു. കനത്ത മൂടല്‍മഞ്ഞില്‍ റോഡില്‍ ഗതാഗതം കുരുങ്ങിയപ്പോള്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം തടസ്സപ്പെട്ടു.
ഇത്തിഹാദ് എയര്‍വേസിന്റെ 15 വിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിമാന കമ്പനികളുടെ നിരവധി സര്‍വീസുകള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. നിരവധി സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. അബൂദബിയിലേക്കുള്ള സര്‍വീസുകളും മൂടല്‍മഞ്ഞുമൂലം വൈകിയാണ് എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ കാര്യമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടില്‌ളെങ്കിലും രാവിലെ ഏഴ് മണി കഴിഞ്ഞതോടെ ശക്തമാകുകയായിരുന്നു.
7.30ഓടെ മൂടല്‍ മഞ്ഞ് മൂലം സമീപത്തുള്ള കാഴ്ചകള്‍ കൂടി അവ്യക്തമായി. അബൂദബിയിലും സമീപ പ്രദേശങ്ങളിലും ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയായി കുറഞ്ഞു. വിമാനങ്ങള്‍ ഇറങ്ങുന്നതിനും ഉയരുന്നതിനും ആവശ്യമായ ദൂരക്കാഴ്ചയിലെന്ന് ബോധ്യമായതോടെ രാവിലെ 7.30നാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത്. ശക്തമായ മൂടല്‍ മഞ്ഞില്‍ സമീപത്തെ കെട്ടിടങ്ങള്‍ പോലും മങ്ങിയ രീതിയിലാണ് കണ്ടിരുന്നത്. മൂടല്‍ മഞ്ഞ് നീങ്ങി സുരക്ഷിതത്വം ഉറപ്പായതിന് ശേഷം 8.50ഓടെയാണ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് അബൂദബി വിമാനത്താവള കമ്പനിയും ഇത്തിഹാദ് എയര്‍വേസും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതോടെ സമീപ താവളങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങള്‍ അബൂദബിയില്‍ മടങ്ങിയത്തെി.
അബൂദബി എമിറേറ്റിന്റെ വിവിധ റോഡുകളിലും കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനാല്‍ വാഹനങ്ങള്‍ സാവധാനമാണ് നീങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha