ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് കൊടിയേറ്റം

ലോകത്തെ മുഴുവന്‍ ദുബൈയിലേക്ക് ആകര്‍ഷിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) 20-ാം പതിപ്പിന് ഇന്ന് കൊടിയേറും. \'ആഘോഷങ്ങളുടെ യാത്ര\' എന്നുപേരിട്ട 32 ദിവസത്തെ മേളക്കായി ദുബൈ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. യു.എ.ഇ നിവാസികളും വിദേശികളുമായി പ്രതിവര്‍ഷം ശരാശരി 40 മുതല്‍ 45 ലക്ഷം വരെ സന്ദര്‍ശകരാണ് ആഗോള ഷോപ്പിങ് മേളക്ക് എത്തുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണം 1996ല്‍ തുടക്കം കുറിച്ച ഡി.എസ്.എഫ് ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ്, വിനോദ സഞ്ചാര മേളയാണ്. ഷോപ്പിങ്, വിനോദം, വിജയം എന്നീ മൂന്നു ആശയ സ്തംഭങ്ങളെ ആധാരമാക്കിയാണ് ദുബൈ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ഡി.എസ്.എഫ് രണ്ടു ദശകം പൂര്‍ത്തിയാക്കുന്ന വേളയില്‍ വൈവിധ്യമാര്‍ന്നതും വമ്പിച്ചതുമായ പരിപാടികളാണ് സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍ ആന്റ്് റീടെയില്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സും (ഡി.എഫ്.ആര്‍.ഇ) ദുബൈ വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പും (ഡി.ടി.സി.എം) ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ഒന്നു വരെ വിവിധ വേദികളിലായി 150 പരിപാടികള്‍ അരങ്ങേറും.
ഇന്ത്യയില്‍ നിന്ന് അംജദ് അലി ഖാന്‍, ഉസ്താദ് സക്കീര്‍ ഹുസൈന്‍, അരിജിങ് സിങ്,സോണു നിഗം എന്നിവരുടെ സംഗീത പരിപാടികളും പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ ഗുല്‍സാറും സംവിധായകന്‍ സലീം ആരിഫും നേതൃത്വം നല്‍കുന്ന നാടകമേളയും വിവിധ ദിവസങ്ങളിലായി അരങ്ങേറും.
ഇതിന് പുറമെ ഫാഷന്‍ പരിപാടികളും ഭക്ഷ്യ മേളകളും കരകൗശല വിപണിയും കലാ മേളയും ഒരുക്കുന്നുണ്ട്. 32 ദിവസവും കരിമരുന്നുപ്രയോഗമുണ്ടാകുമെന്നതാണ് മറ്റൊരു സവിശേഷത. ജുമൈറ ബീച്ച് റസിഡന്‍സിലെ \'ദ ബീച്ചി\'ലും ഫസ്സാ കടപ്പുറത്തുമാണ് ആകാശത്ത് വര്‍ണം വിതറുന്ന വെടിക്കെട്ട് നടക്കുക. ജനുവരി 29 മുതല്‍ 31 വരെ ദുബൈ അന്താരാഷ്ട്ര പട്ടം ഉത്സവവും ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
എണ്ണമറ്റ സമ്മാനങ്ങളുമായി നറുക്കെടുപ്പുകളും പ്രമോഷനുകളും ഡിസ്‌കൗണ്ടുകളുമാണ് ഡി.എസ്.എഫിന്റെ മറ്റൊരു ആകര്‍ഷണം. ദിവസവും രണ്ടു ഇന്‍ഫിനിറ്റി കാറുകളും ഒരു നിസാന്‍ കാറും ഒരുലക്ഷം ദിര്‍ഹവും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ഒരുമാസം നീളുന്ന സമ്മാനപദ്ധതിയില്‍ 100 കിലോ സ്വര്‍ണവും 40 കാരറ്റ് വജ്രവുമാണ് സമ്മാനമായി നല്‍കുന്നത്. ദിവസവും ഒരു കിലോയും ആഴ്ചയില്‍ അഞ്ചു കിലോയും മെഗാ നറുക്കെടുപ്പില്‍ നാലുപേര്‍ക്ക് 40 കിലോയും സ്വര്‍ണമാണ് ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പ് നടത്തി നല്‍കുന്നത്. അഞ്ചു കിലോ മീറ്റര്‍ നീളമുള്ള കൈകൊണ്ട് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ സ്വര്‍ണമാലയും ഗിന്നസ് റെക്കോഡ് ലക്ഷ്യമാക്കി ജ്വല്ലറി ഗ്രൂപ്പ് ഒരുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha