മസ്‌കറ്റിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിക്കുന്നത് അഞ്ചു ശതമാനം വളര്‍ച്ച

മസ്‌കറ്റിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 4.4 ശതമാനമായിരുന്നു പ്രതീക്ഷിത വളര്‍ച്ച. എണ്ണയിതര വരുമാനത്തിന്റെ കരുത്തില്‍ സമ്പദ്വ്യവസ്ഥയ്ക്ക്
വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബജറ്റിനൊപ്പം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ധനകാര്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്തിന്റെ 75 ശതമാനത്തോളം വരുമാനവും എണ്ണയില്‍ നിന്നാണ് ലഭിക്കുന്നത്. വിലയിടിവിന്റെ പശ്ചാത്തലത്തില്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തേ തുടങ്ങിയിരുന്നു.
2015ല്‍ എണ്ണയിതര വരുമാനത്തില്‍ 5.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിര്‍മാണം,വൈദ്യുതി ഉല്‍പാദനം, വ്യാപാരം, നിര്‍മാണ മേഖല തുടങ്ങിയ രംഗങ്ങളിലാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ പണപ്പെരുപ്പം ആഗോളതലത്തില്‍ ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുറവിന് ചുവടുപിടിച്ച് രണ്ട് ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷ. 2013ല്‍ 3.1 ശതമാനവും 2014ല്‍ 2.2 ശതമാനവും ആയിരുന്നു പണപെരുപ്പ നിരക്ക്.
ബാങ്ക് നിക്ഷേപം 2013ല്‍ 15.2 ശതകോടി റിയാല്‍ ആയിരുന്നത് ഈ വര്‍ഷം 17.3 ശതകോടി റിയാല്‍ ആയി വര്‍ധിച്ചിട്ടുണ്ട്. ബാങ്ക് വായ്പയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 2013ല്‍ 15.2 ശതകോടി റിയാല്‍ ആയിരുന്നത് 16.8 ശത കോടി റിയാല്‍ ആയാണ് വര്‍ധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha