ഖത്തര്‍ ഓപണ്‍ ടെന്നീസ് നാളെ മുതല്‍

ഖത്തര്‍ എക്‌സോണ്‍ മൊബൈല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും. ചാമ്പ്യന്‍ഷിപ്പിന്റെ ഫിക്‌സ്ചര്‍ നറുക്കെടുപ്പ് ഇന്നലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്നു. വമ്പന്‍ താരങ്ങള്‍ക്ക് താരതമ്യേന ദുര്‍ബലരായ എതിരാളികളെയാണ് ലഭിച്ചത്. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ലോകറാങ്കിങില്‍ 69 സ്ഥാനത്തുള്ള സ്വന്തം നാട്ടുകാരന്‍ ദുസാന്‍ ലാജോവിക്കിനെ നേരിടും.
ലോക മൂന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ റാഫേല്‍ നദാല്‍ യോഗ്യത മത്സരത്തില്‍ വിജയിച്ചുവരുന്ന താരത്തെ നേരിടും. ഏഴാം നമ്പര്‍ താരം ചെക്ക് റിപ്പബ്‌ളികിന്റെ തോമസ് ബര്‍ഡിച്ചിന്റെ ആദ്യ റൗണ്ടിലെ എതിരാളി ഉസ്‌ബെകിസ്ഥാന്റെ ലോക 49 നമ്പര്‍ താരം ഡെന്നിസ് ഇസ്‌റ്റോമിനാണ്.
ലോക പത്താം നമ്പര്‍ താരവും ചാമ്പ്യന്‍ഷിപ്പിലെ നാലാം സീഡുമായ സ്‌പെയിനിന്റെ ഡേവിഡ് ഫെറര്‍ ആദ്യ റൗണ്ടില്‍ യോഗ്യത മത്സരം ജയിച്ചത്തെുന്ന താരത്തെ നേരിടും.
ഫ്രാന്‍സിന്റെ 26 നമ്പര്‍ താരം റിച്ചാര്‍ഡ് ഗാസ്‌ക്വെ് സ്‌പെയ്‌നിന്റെ ലോക 41 നമ്പര്‍ താരം പാബ്‌ളോ ആന്‍ഡുജറിനെ നേരിടും. ഖത്തറില്‍ തുടര്‍ച്ചയായി കളിക്കാനത്തെുന്ന ക്രൊയേഷ്യയുടെ ലോക 27 നമ്പര്‍ താരം ഇവോ കാര്‍ലോവിക് ചെക്ക് റിപ്പബ്‌ളിക്കിന്റെ 31 നമ്പര്‍ താരം ലൂക്കാസ് റൊസൂളിനെ നേരിടും. ഇരുവരും കഴിഞ്ഞ തവണയും ഖത്തര്‍ എക്‌സണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു.
പ്രമുഖ ടെന്നീസ് താരങ്ങളും ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ ഭാരവാഹികളും ഡ്രോയില്‍ സംബന്ധിച്ചു. ചാമ്പ്യന്‍ഷിപ്പിലെ യോഗ്യത മത്സരങ്ങള്‍ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്‌ളക്‌സില്‍ ഇന്നലെ ആരംഭിച്ചു. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് ആദ്യമായാണ് ദോഹയില്‍ കളിക്കുന്നത്. എക്‌സോണ്‍ മൊബൈല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന ആകര്‍ഷണം ദ്യോകോവിച്ചിന്റെ സാന്നിധ്യമാണ്. ലോകത്തിലെ ആദ്യ പത്ത് റാങ്കുകളില്‍ ഉള്‍പ്പെട്ട നാല് താരങ്ങള്‍ ദോഹയില്‍ പോരിനിറങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha