Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ കർശന നിയന്ത്രണങ്ങൾ; വിലക്കില്ലാത്ത പ്രദേശങ്ങളിൽ മൂന്നു മണി മുതൽ കർഫ്യൂ, നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയും ശിക്ഷയും

08 APRIL 2020 04:15 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം തടയുന്നതിനായി വിവിദ ഘട്ടങ്ങളിലായി രാജ്യത്ത് പ്രഖ്യാപിച്ച മുഴുസമയ കർഫ്യൂ നിലവിലില്ലാത്ത മുഴുവൻ പ്രദേശങ്ങളിലും വൈകിട്ട് 3 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയാതായി റിപ്പോർട്ട്. ഇത് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുകയുണ്ടായി. അതോടൊപ്പം തന്നെ സർക്കാർ കൈക്കൊള്ളുന്ന മുൻകരുതൽ നടപടികൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതർ ഓർമപ്പെടുത്തി. രോഗബാധ നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതൽ നടപടികൾ രാജ്യം കൈലകൊള്ളുന്നത് പ്രകാരം ജനങ്ങൾ പാലിക്കേണ്ടുന്നതാണ്.

1. മുഴുസമയ വിലക്ക് ഇല്ലാത്ത പ്രദേശങ്ങളിലും നഗരങ്ങളിലും ബുധനാഴ്ച മുതൽ വൈകിട്ട് 3 മണി മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തുകയുണ്ടായി.

2. രാത്രി 10 വരെ റസ്റ്ററന്റുകൾക്ക് പാർസൽ സേവനങ്ങൾക്ക് അനുവാദമുണ്ട്. ഇത് ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴിയോ സ്വന്തം വാഹനങ്ങൾ വഴിയോ ആകാവുന്നതാണ്. അതേസമയം, ആളുകൾ കൂടുതൽ കൂടാൻ ഇടയുള്ള പാർട്ടികൾക്കും വിരുന്നുകളും ഒഴിവാക്കണം. ഇവ ആവശ്യമായ മുൻകരുതലുകളും ശുചിത്വവും പാലിച്ച് ചെയ്യണം.

3. ഗ്യാസ്, അലക്കു കടകൾ, അറ്റകുറ്റ പണിക്കാർ, പ്ലംബർമാർ, ഇലക്ട്രിഷൻമാർ, എയർ കണ്ടീഷനിങ്, സാനിറ്ററി ഡ്രെയിനേജ് ടാങ്കർ ട്രക്കുകൾ, ഗ്യാസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കുള്ള ദ്രുത പരിഹാര വാഹനങ്ങൾ എന്നിവ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

4. ഫാം ഉടമകൾ, തേനീച്ചവളർത്തൽ, കന്നുകാലി ഉടമകൾ, കോഴി വളർത്തൽ, മത്സ്യ കൃഷി എന്നിവർക്കും ഈ സമയത്ത് സഞ്ചരിക്കാനാകുനതായിരിക്കും. എന്നാൽ മേഖലയിലെ സുരക്ഷാ സമിതിയിൽ നിന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വഴി ആഴ്ചയിൽ ഒരിക്കൽ അനുമതി പത്രം വേണം.

5. അതോടൊപ്പം തന്നെ അംഗീകൃത ചാരിറ്റബ്ൾ സൊസൈറ്റി, സന്നദ്ധപ്രവർത്തകർ, ജില്ലാ കേന്ദ്രങ്ങളിലുമുള്ള തൊഴിലാളികൾ എന്നിവർക്ക് രാവിലെ 6 മണി മുതൽ വൈകുന്നേരം 3 വരെ കർഫ്യൂ ബാധകമല്ല.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊറോണ വൈറസ് പടരാതിരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അതേസമയം വിദഗ്ധരായ ആരോഗ്യ-സുരക്ഷാ അധികാരികളുടെ നിരന്തരമായ വിലയിരുത്തലിന് ഈ നടപടികൾ വിധേയമാണ്. വ്യക്തിപരമായ ഉത്തരവാദിത്തബോധം കാണിക്കാനും വിശാലമായ പൊതുതാൽപര്യത്തിനായുള്ള നിർദേശങ്ങളും ക്വാറന്റീൻ നടപടികളും പാലിക്കാനും മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെടുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (6 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (8 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (13 hours ago)

Malayali Vartha Recommends