Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

12 JUNE 2026 05:58 PM IST
മലയാളി വാര്‍ത്ത

ഒമാൻ തീരക്കടലിൽ കഴിഞ്ഞമാസം ആക്രമണത്തിനിരയായ എണ്ണക്കപ്പലിൽ കുടുങ്ങിയ പൊട്ടാത്ത മിസൈൽ ഭാഗം ഇന്ത്യയുടെ നാവികസേന സാഹസികമായി നീക്കം ചെയ്തു. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ വിഭാഗത്തിലെ അംഗങ്ങളാണ് പുറങ്കടലിൽ കൊച്ചിക്കു സമീപം നങ്കൂരമിട്ട കപ്പലിലെത്തി 6 ദിവസമെടുത്തു സ്ഫോടകവസ്തു നിർവീര്യമാക്കിയത്. കപ്പലിൽ ഇന്ത്യൻ ജീവനക്കാരില്ലായിരുന്നു.  

യുഎഇയിലെ ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കു വന്ന, മാർഷൽ ഐലൻഡ്സ് പതാകയുള്ള എംടി ഒളിംപിക് ക്രൂഡ് ഓയിൽ ടാങ്കറിനു നേരെ മേയ് 26നാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ മുൻഭാഗം തുരന്നുകയറിയ മിസൈലിന്റെ പോർമുന പൊട്ടിയില്ല.

 



കപ്പലിൽ വെള്ളം കയറുകയോ മറ്റു യന്ത്രത്തകരാറുകളുണ്ടാകുകയോ ചെയ്തില്ല. മിസൈലുമായി ജീവൻ പണയംവച്ചാണ് ജീവനക്കാർ ദിവസങ്ങളോളം കടലിലൂടെ സഞ്ചരിച്ചത്. കൊച്ചിക്ക് 50 നോട്ടിക്കൽ മൈൽ (92.6 കിലോമീറ്റർ) അകലെയെത്തിയപ്പോൾ അപായ സന്ദേശം കൈമാറിയതോടെയാണു നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.

അതേസമയം  ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെയുള്ള ആക്രമണത്തിനു പിന്നിൽ തങ്ങൾ തന്നെയാണെന്നു യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ചരക്കുകപ്പലുകൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. നാവികരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഡൽഹിയിലെ യുഎസ് എംബസിയിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

ബുധനാഴ്ച പാലോ ദ്വീപിന്റെ പതാകയുള്ള സെറ്റബെല്ലോ എന്ന കപ്പലിനുനേരെ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ, പട്നല സുരേഷ് എന്നീ ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്.

കപ്പലിലെ 28 നാവികരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ഇവർ ഉൾപ്പെടെ മറ്റു നാവികരെ ഒമാൻ നാവികസേനയുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സീമെൻ വെൽഫെയർ ഫണ്ട് സൊസൈറ്റിയോട് (എസ്‌ഡബ്ല്യുഎഫ്‌എസ്) ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 



മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വേഗത്തിലാക്കുന്നുണ്ട്. രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികരെ വേഗം നാട്ടിലെത്തിക്കും. തിങ്കളാഴ്ച മഡഗാസ്കർ പതാകയുള്ള മാരിവെക്സ് ചരക്കുകപ്പലിനെയും യുഎസ് ആക്രമിച്ചിരുന്നു. ജീവനക്കാരായ 24 ഇന്ത്യക്കാരെയും രക്ഷിച്ചു. മുന്നറിയിപ്പ് അവഗണിച്ച ഇറാനിൽനിന്നുള്ള 9 കപ്പലുകളെ ഇതിനകം ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends