പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നീക്കം; തിരിച്ചെത്തിക്കുന്നവരെ ഐസോലേറ്റ്‌ചെയ്യാന്‍ വഴിതിരഞ്ഞ് സര്‍ക്കാര്‍

കൊവിഡ് ലോക്ക് ഡൗണ്‍ മൂലം യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ ഈ മാസം 17ന് നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രവാസികളെ എത്തിക്കുന്നതില്‍ നയപരമായ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടോ എന്നതും, യുഎഇയില്‍ ഉള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളുമാണ് അറിയിക്കേണ്ടത്.
എന്നാല്‍ എല്ലാവരെയും മടക്കി കൊണ്ടുവരാനല്ല ആവശ്യപ്പെടുന്നതെന്നും വിസിറ്റിംഗ് വിസയില്‍ എത്തി കുടുങ്ങിപ്പോയവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി നാട്ടിലെത്തിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഗള്‍ഫില്‍ എത്രപേര്‍ കുടുങ്ങി കിടക്കുന്നുവെന്ന് അറിയാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് ദുബൈ കെഎംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിലവിലെ സാഹചര്യത്തില്‍ വിദേശത്തുള്ളവരെ കൊണ്ടുവരുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തുമ്പോള്‍ സംസ്ഥാനത്തിന് ആ സാഹചര്യം കൈകാര്യം ചെയ്യാനാകുമോ എന്നതിലും കോടതി അശങ്ക പ്രകടിപ്പിച്ചു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഇതുവരെ മാതൃകാപരമാണ്. ലോക രാഷ്ട്രങ്ങള്‍ അത് അംഗീകരിച്ചതുമാണ്. എന്നാല്‍ മടങ്ങിയെത്തുന്നവരില്‍ ഒരാള്‍ക്കെങ്കിലും കൊവിഡ് ഉണ്ടായാല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വെറുതെയാകുമെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha

























