Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗള്‍ഫ് രാജ്യങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമ്പോഴും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥ... രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയവും സൗദി പോസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു

15 APRIL 2020 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമ്പോഴും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയവും സൗദി പോസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ നാലു ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്നത്. അതെ സമയം കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്ബുകളില്‍ കഴിയുന്ന രണ്ടരലക്ഷത്തോളം തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നു.

തൊഴിലാളികളെ മാറ്റിപ്പാര്‍ക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ അറുപതിനായിരത്തോളം സ്‌കൂള്‍ മുറികളാണ് രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.
നിരവധി പേര്‍ ഒന്നിച്ചു കഴിയുന്ന ലേബര്‍ ക്യാമ്ബുകളിലെ തൊഴിലാളികളെയാണ് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. രണ്ടരലക്ഷം തൊഴിലാളികളെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കാനാണ് പദ്ധതി. ഇതിനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അറുപതിനായിരം സ്‌കൂള്‍ മുറികള്‍ സജ്ജീകരിച്ചതായി മുന്‍സിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു.

3345 സ്‌കൂളുകള്‍ ഇതിനായി ഏറ്റെടുത്ത് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. ഇതോടെ രോഗവ്യാപനം പ്രതീക്ഷിച്ച മേഖല സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.ഭാവിയില്‍ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് മുന്നോടിയായി ലേബര്‍ ക്യാമ്ബുകളില്‍ ആവശ്യമായ ക്രമീകരണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രി, ദമ്മാം മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രി, ബുറൈദ കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി, അല്‍ഹസ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് മരുന്ന് വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.

ഈ ആശുപത്രികളിലെ ഫാര്‍മാസികള്‍ ഓരോ രോഗികള്‍ക്കുമുള്ള മരുന്നുകള്‍ പ്രത്യേകം പാക്ക് ചെയ്ത് താമസസ്ഥലത്തെ വിലാസത്തില്‍ അയക്കും. മരുന്ന് അയച്ച കാര്യം രോഗികളെ ആശുപത്രിയില്‍ നിന്ന് ഫോണിലൂടെ അറിയിക്കും. ആരോഗ്യ മന്ത്രാലയവുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സൗദി പോസ്റ്റാണ് മരുന്നു വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ മരുന്ന് രോഗികള്‍ക്ക് വീട്ടിലെത്തി കൈമാറും. മരുന്ന് സ്വീകരിക്കുന്നതിന് രോഗികള്‍ക്ക് എസ്.എം.എസ് വഴി വെരിഫിക്കേഷന്‍ നമ്പറും കൈമാറും.

തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ മുനിസിപ്പല്‍, ബലദിയ്യ നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തിയായിരിക്കെണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മുനിസിപ്പല്‍ ബലദിയ്യക്കനുസൃതമായി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ സജ്ജീകരിക്കുന്നതോടപ്പം എല്ലാദിവസവും തൊഴിലാളികളെ പരിശോധിച്ചിരിക്കണം. കൊവിഡ് ലക്ഷണമുള്ളവരെ പാര്‍പിക്കുന്നതിനു താമസ സ്ഥലത്ത് പ്രതേകം മുറി സജ്ജീകരിച്ചിരിക്കണം. ഏതെങ്കിലും തൊഴിലാളിക്കു കൊവിഡ് 19 ലക്ഷണം കണ്ടാല്‍ ഉടനെ 937 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

എല്ലാ ദിവസവും രണ്ട് പ്രാവശ്യം ടോയ്‌ലറ്റുകളും മറ്റു സ്ഥലങ്ങളും ഉപരിതലങ്ങളും രണ്ട് പ്രാവശ്യം കഴുകണം. ആഴ്ചയിലൊരിക്കല്‍ കഴുകി വൃത്തിയാക്കുന്നതോടൊപ്പം അണുവിമുക്തമാക്കുകയും വേണം. നിര്‍ബന്ധമായും സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി അംഗീകരിച്ച അണുനാശിനികളും ശുദ്ധീകരണ വസ്തുക്കളുമാണ് താമസ കേന്ദ്രങ്ങള്‍ ശുദ്ദീകരിക്കുന്നതിനു ഉപയോഗിക്കേണ്ടത്.

നിര്‍ബന്ധമായും കൈകള്‍കള്‍ക്ക് വേണ്ടി അണുവിമുക്ത ലായനി മുറികളികളില്‍ ഒരുക്കുന്നതോടപ്പം കവാടങ്ങളിലും ഇടനാഴികകളിലും മറ്റു പ്രാധാന സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കണം. എയര്‍ കണ്ടീഷണറുകളുടെ ഫില്‍റ്ററും അടുക്കളയിലെ എക്‌സസ്സ് ഫാനും വൃത്തിയാക്കുകയും അവ പ്രതേകം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends