പ്രതിരോധത്തിനായിചൈനീസ് മെഡിക്കൽ സംഘം സൗദിയിലെത്തി

സൗദിയിൽ പുതിയ 493 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്തിലൂടെ രോഗ ബാധിതരുടെ എണ്ണം 5862 ആയി ഉയരു കയുണ്ടായി. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് നിരക്ക് സൗദിയിൽ കൂടുതലെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാലിതാ ചൈനീസ് സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് സൗദി അറേബ്യ. ഇതേതുടർന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായിക്കാനായി ചൈനീസ് മെഡിക്കല്‍ സംഘം സൗദിയിലെത്തി. കഴിഞ്ഞ ദിവസമാണ് എട്ട് ഡോക്ടര്‍മാരും സഹായികളും അടങ്ങുന്ന സംഘം സൗദിയിലെത്തിയത് തന്നെ.
കൊറോണ വ്യാപിക്കുന്ന സൗദിയിൽ കൊവിഡ് പരിശോധന, ചികിത്സ, രോഗ നിര്‍മാര്‍ജനം എന്നീ മേഖലകളില്‍ ചൈനീസ് സംഘം സൗദിക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകായും ചെയ്യും. ഇതോടൊപ്പം തന്നെ വെന്റിലേറ്റര്‍, പരിശോധന കിറ്റ് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും ചൈന സൗദിയില്‍ എത്തിക്കുകയും ചെയ്തു. അഭ്യർത്ഥന മാനിച്ച് സൗദി അയച്ച പ്രത്യേക വിമാനത്തിലാണ് ചൈനീസ് സംഘം എത്തിയത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സൗദിയെ കഴിയുന്ന രീതിയില്‍ സഹായിക്കുമെന്നും ചൈനയിലെ കൊവിഡ് വ്യാപന സമയത്ത് സൗദി തങ്ങളെ സഹായിച്ചെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു. ചൈനയുടെ തന്നെ തന്ത്രപ്രധാന പങ്കാളി കൂടിയാണ് സൗദി. ഇരു രാജ്യങ്ങളിലെയും പൊതുജനാരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.
ആയതിനാൽ തന്നെ സൗദിയുമായി അടുത്ത ബന്ധം നിലനിര്‍ത്തുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ചൈന തീരുമാനിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha

























