Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യു.എ.ഇ.യ്ക്ക് സഹായഹസ്തവുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നുമായി പ്രത്യേക വിമാനം അയക്കും. പ്രതീക്ഷയോടെ പ്രവാസികള്‍.

17 APRIL 2020 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കോവിഡ് ഭീഷണി ശക്തമായി നിലനല്‍ക്കുന്ന യു.എ.ഇ.യ്ക്ക് സഹായഹസ്തവുമായി കേന്ദ്രസര്‍ക്കാര്‍. ആവശ്യമെങ്കില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കാമെന്ന വാഗ്ദാനത്തിന് തൊട്ടുപിന്നാലെ, പ്രവാസികള്‍ ഏറെയുള്ള യു.എ.ഇ.യിലേക്ക്, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് അയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍കപൂര്‍, ഇന്ത്യയില്‍നിന്ന് മരുന്ന് എത്തിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിലേക്കും ഇന്ത്യ മരുന്നെത്തിക്കും. കുവൈത്തില്‍ നേരത്തെ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ സംഘമത്തി പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

മലേറിയയ്ക്ക് എതിരായ മരുന്ന് എന്നനിലയില്‍ അറിയപ്പെടുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനു വേണ്ടി കൊറോണ കാലത്ത് ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും അപേക്ഷകള്‍ ഇന്ത്യ പ്രത്യേകം പ്രത്യേകമായാണ് പരിശോധിക്കുന്നത്. നിയന്ത്രിത മരുന്ന് എന്ന നിലയിലാണെങ്കില്‍പോലും ഇപ്പോഴുള്ള യു.എ.ഇ.യുടെ അപേക്ഷയ്ക്ക്, ഇന്ത്യ പ്രത്യേക പരിഗണന നല്‍കുമെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം തന്നെയാണ് അതിന് പ്രധാനകാരണമെന്നും ആ ആവശ്യം ഇന്ത്യ നിറവേറ്റുമെന്നും ഇന്ത്യന്‍ അംബാസഡര്‍ പവന്‍കപൂര്‍ പ്രതികരിച്ചു. യു.എ.ഇ.യിലെ ഏതാനും കമ്പനികളും ഇന്ത്യയില്‍നിന്ന് ഈ മരുന്ന് ഇറക്കുമതിചെയ്യണമെന്ന് യു.എ.ഇ. ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷകള്‍ യു.എ.ഇ. ഗവണ്‍മെന്റില്‍നിന്ന് ലഭിച്ചതായി അംബാസഡര്‍ വെളിപ്പെടുത്തി.

അതിനിടെ, ഇന്ത്യയിലെ ലോക്ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പു തന്നെ വളരെ അത്യാവശ്യക്കാരായ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും, ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ എല്ലാതലങ്ങളിലും സജീവമായ പരിഗണനയിലാണെന്നും വൈകാതെതന്നെ അനുകൂലമായ ചില തീരുമാനങ്ങളുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാരിനോട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

യു.എ.ഇ.യില്‍ നിന്ന് ആദ്യവും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായും സര്‍വീസ് ആരംഭിക്കാമെന്നുള്ള ആലോചനയാണ് നടക്കുന്നത്. ഈ മാസം തന്നെ ഇന്ത്യയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുമെന്ന മട്ടില്‍ എയര്‍ അറേബ്യ ഉള്‍പ്പെടെ ചില വിമാനക്കമ്പനികളുടെ പ്രചാരണങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വിമാനക്കമ്പനികളും മേയ് മൂന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ച തന്നെ പരസ്യം ചെയ്തിരുന്നു. എമിറേറ്റ്സും ഫ്‌ളൈ ദുബായിയുമെല്ലാം നേരത്തെത്തന്നെ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. അവരുടെയൊക്കെ ആദ്യ ഷെഡ്യൂളുകളില്‍ തന്നെ കേരളത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ള കുവൈത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഒരുമാസത്തെ സമയം ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനോടകം ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തം കൊവിഡ് ബാധിതര്‍ 20,500 കടന്നു. 139 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം, 33 പേരാണ് യു.എ.ഇ.യില്‍ കോവിഡ് കാരണം മരിച്ചത്. 5300ലേറ പേര്‍ക്കാണ് ബുധനാഴ്ച രാത്രിവരെയായി ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി യു.എ.ഇ.യില്‍ ഏതാനും ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ നയതന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ സജ്ജമാക്കുന്നുണ്ട്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും ഇവ ആദ്യം തുറക്കുന്നത്. അതേസമയം, കൊവിഡ് ബാധിക്കുന്ന പ്രവാസികളിലധികവും മലയാളികളാണ്. കുവൈറ്റിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 860 ആയി ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (24 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (50 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends