Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തന്റെ മേല്‍ ചുമത്തിയിരിക്കുന്ന കേസില്‍ പുനഃപരിശോധനവേണം; താന്‍ തെറ്റൊന്നും ചെയ്യ്തിട്ടില്ല; അല്‍ ഹൈര്‍ ജയിലില്‍നിന്നും മോചിപ്പിക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനോടും ട്വിറ്റര്‍ വഴി രാജകുമാരിയുടെ അഭ്യര്‍ത്ഥന

18 APRIL 2020 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

തന്നെ തടവിലാക്കിയിരിക്കുകയാണെന്നും തന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായ അവസ്ഥയിലാണെന്നും പറഞ്ഞുകൊണ്ട് രംഗത്തുവന്ന് സൗദി രാജകുമാരി ബസ്മ ബിന്‍ത് സൗദ്. തന്നെ തടവിലാക്കിയിരിക്കുന്ന അല്‍ ഹൈര്‍ ജയിലില്‍നിന്നും മോചിപ്പിക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനോടും ട്വിറ്റര്‍ വഴി രാജകുമാരി അഭ്യര്‍ത്ഥന നടത്തിയിട്ടുമുണ്ട്.

തന്റെ മേല്‍ ചുമത്തിയിരിക്കുന്ന കേസില്‍ പുനഃപരിശോധന നടത്തണമെന്നും താന്‍ തെറ്റൊന്നും ചെയ്യാത്തതിനാല്‍ തടവില്‍ നിന്നും മോചിപ്പിക്കണമെന്നുമാണ് 56കാരിയായ രാജകുമാരിയുടെ അഭ്യര്‍ത്ഥന. രണ്ട് ട്വീറ്റുകളിലൂടെയാണ് തന്റെ ഇപ്പോഴത്തെ അവസ്ഥ ബസ്മ വ്യക്തമാക്കിയത്. തനിക്ക് മരുന്നുകളൊന്നും ലഭിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ജയിലില്‍ കഴിയുന്ന ബസ്മയ്ക്ക് ട്വീറ്റ് ചെയ്യാന്‍ കഴിഞ്ഞതെങ്ങനെയെന്ന് വ്യക്തമല്ല. 1953 മുതല്‍ 1964 മുതല്‍ സൗദി ഭരിച്ചിരുന്ന സൗദ് രാജാവിന്റെ ഏറ്റവും ഇളയ മകളാണ് ബസ്മ. ഭരണരീതികള്‍ക്കും സംവിധാനത്തിനും മാറ്റം വരണമെന്ന് ആഗ്രഹിച്ച രാജകുമാരി പേരുകേട്ട മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായിരുന്നു.രാജ്യം വിട്ട് ബ്രിട്ടണിലേക്ക് പോകാന്‍ ബസ്മ ശ്രമിച്ചതിനാണ് അവരെ തടവിലാക്കിയതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷമാണ് ബസ്മയെ അവരുടെ മകളോടൊപ്പം വീട്ടുതടങ്കലില്‍ ആക്കിയെന്ന വിവരം ലോകം അറിഞ്ഞത്. പിന്നീട് ഏറെ കാലത്തേക്ക് ബസ്മയെ കുറിച്ചുള്ള വിവരമൊന്നും പുറത്തുവന്നിരുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ ട്വിറ്റര്‍ വഴി രാജകുമാരി രംഗത്തെത്തിയിരിക്കുന്നത്. ജയിലില്‍ രാജകുമാരിയോടൊപ്പം അവരുടെ മകളും കഴിയുന്നുണ്ട്.

55 കാരിയായ ബസ്മ രാജകുമാരി സൗദി അറേബ്യയുടെ രണ്ടാമത്തെ അധികാരിയായിരുന്ന സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദിന്റെ മകളാണ്. സൗദി രാജകുടുംബത്തിലെ രാഷ്ട്രീയ ശബ്ദമായിരുന്നു ബസ്മ. 2012 ല്‍ ദ ഇന്‍ഡിപെന്റഡിനു നല്‍കിയ അഭിമുഖത്തില്‍ സൗദി ഭരണകൂടം മതപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതിനെതിരെയും സൗദിയിലെ സാമ്പത്തിക അസമത്വത്തിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.

2018 ജനുവരിയില്‍ ബി.ബി.സി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ യെമനില്‍ സൗദി സേന നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം മുഖ്യധാരാ മാധ്യമങ്ങളില്‍ ഇവരെ കണ്ടിട്ടില്ല. ഇവരുടെ അഭിഭാഷകന്‍ ലിയോനാര്‍ഡ് ബെന്നറ്റ് നല്‍കുന്ന വിവരപ്രകാരം ചികിത്സക്കായി സ്വിറ്റ്സര്‍ലന്റിലേക്ക് പോവുന്നതിനിടെയാണ് ബസ്മയെ അറസ്റ്റ് ചെയ്തത്. നേരത്തെ സൗദി രാജകുടുംബത്തിലെ ഇരുപതോളം അംഗങ്ങളെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറസ്റ്റ് ചെയ്തതായി നേരത്തെ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബറില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കു മുമ്പായി അധികാരത്തിലേറാനുള്ള സല്‍മാന്‍ രാജകുമാരന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നായിരുന്നു റിപ്പോര്‍ട്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (25 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (51 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends