Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക...' റമദാനിൽ ഒരുകോടി ഭക്ഷണപ്പൊതികൾ ,ഒരുകോടി ജനങ്ങളുടെ വിശപ്പട ക്കാൻ ദുബായ് ഭരണാധികാരി; പ്രവാസികൾക്കും സഹായം ലഭ്യമാകും, ഇത് ദുബായ് ഭരണാധികാരിയുടെ മനസ്സ്

20 APRIL 2020 11:24 AM IST
മലയാളി വാര്‍ത്ത

പുണ്യമാസത്തിന്റെ മുന്നോടിയായി യുഎഇയിലെ കുടുംബങ്ങൾക്ക് ഒരു കോടി ഭക്ഷണവുമായി ക്യാംപെയിനു തുടക്കകുറിച്ചിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ് അൽ മക്തൂം. ഈ സാമൂഹിക സേവന പദ്ധതി പ്രഖ്യാപിച്ചത് പ്രവാസികളിൽ തന്നെ ഏറെ അമ്പരപ്പൊന്നും ഉളവാകില്ല കാരണം ഇദ്ദേഹം അതല്ല അതുക്കും മേലെയാണ് നമ്മുടെ പ്രവാസികളിൽ കുടിയറിയിട്ടുള്ളത്. പറഞ്ഞറിയിക്കാനാകില്ല നമ്മുടെ പ്രവാസി മലയാളികൾ ആ പ്രവാസമണ്ണിനെ സ്നേഹിക്കാൻ കാരണം അവിടെയുള്ള ഭരണാധികാരികൾ തന്നെയാണ്. പതിറ്റാണ്ടുകൾ പിന്നിട്ടു നമ്മയുടെ മലയാളികൾ പ്രവാസ മണ്ണിലേക്ക് അന്നത്തിനായി ചേക്കേറാൻ തുടങ്ങിയിട്ട്. അന്ന് മുതൽക്കേ തന്നെ നമ്മുടെ പ്രവാസികൾക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. തട്ടാൻ അവർ അനുവദിക്കുകയുമില്ല .

നമ്മുടെ ലോകം മുഴുവൻ ഏറ്റവും വലിയ ആഘാത ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ മനുഷ്യരെ ഊട്ടുക എന്നുള്ളതു സാമൂഹികവും മാനുഷികവുമായ പുണ്യ പ്രവൃത്തികൂടിയാണ് എന്നതും ഓർത്തുകൊള്ളണം. പല മനുഷ്യരും ഇപ്പോൾ ആ പാതയിലൂടെയാണ് കടന്നുപോകുന്നത്. നമ്മുടെ കേരളത്തിലും അത്തരത്തിൽ സുമനസുള്ള ഒത്തിരിയേറെപ്പേരെ നാം വാർത്തകളിലൂടെ കാണുകയാണ്. എന്നാൽ തന്നെയും വ്രതമാസം പടിവാതിൽക്കലെത്തിയ സന്ദർഭത്തിൽ അതിനു പ്രസക്തിയേറുന്നു എന്നതും ഓർക്കണം. സമൂഹത്തിന്റെ ശ്രദ്ധയിൽ വരാത്തതിനാൽ കഷ്ടതയും പട്ടിണിയും രോഗപീഡയും അനുഭവിക്കുന്ന ഒരാളും യുഎഇയിൽ ഉണ്ടാകാൻ പാടില്ല എന്നാണ് ഷെയഖ് മുഹമ്മദ് ട്വീറ്റ് ചെയ്യുകയുണ്ടായി.

അതോടൊപ്പം തന്നെ ഷെയ്ഖ് മുഹമ്മദിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മകതും ബ്ൻ ജുമ ആലു മക്തൂമായിരിക്കും ഈ സവിശേഷ ക്യാംപെയിന്റെ മേൽനോട്ടം വഹിക്കുക. അവശതയനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഈ പദ്ധതിയിലൂടെ ഭക്ഷണമെത്തുകായും ചെയ്യുന്നതായിരിക്കും. വിദേശികളോ സ്വദേശികളോ എന്ന വേർതിരിവ് കൂടാതെ സമത്വം മുന്നിൽ കാണുന്ന യുഎഇ ഒരിക്കലും നമ്മുടെ പ്രവാസികളെയും കൈവിടില്ല എന്ന് തന്നെ പറയണം.

അതേസമയം പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക ' എന്ന വിശുദ്ധ ഖുർആനിലെ സൂക്തം ചേർത്തായിരുന്നു ദുബായ് ഭരണാധികാരി തന്റെ ട്വിറ്ററിൽ ഇത് കുറിച്ചത്. ഒപ്പം ഈ പദ്ധതിയിലേക്ക് സംഭാവന നൽകാനുള്ള ഇത്തിസാലാത്ത്, ഡൂ നമ്പറുകളും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്.വിശദ വിരങ്ങൾകായിൽ കോൾ സെന്റർ നമ്പർ 800 4006.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (14 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (19 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (35 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (10 hours ago)

Malayali Vartha Recommends