Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സംഘികള്‍ അതിരുവിടുന്നു; നാടുകടത്തുമെന്ന് രാജകുടുംബം; ഇന്ത്യക്കാര്‍ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ അംബാസിഡര്‍; സംഘിളുടെ ചൊറിച്ചില്‍ കാരണം പതിവിന് വിപരീതമായി അറബ് പൗരന്മാരും രംഗത്ത്

23 APRIL 2020 07:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഏതാനും ആഴ്ചകളായി സംഘപരിവാര്‍ അനുകൂലികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. വര്‍ഗീയ വിഷം ചീറ്റുന്ന സോഷ്യല്‍ മീഡിയാ ആക്രമങ്ങള്‍ എല്ലാ മര്യാദകളും ലംഘിച്ച് മുന്നോട്ട് പോകുമ്പോള്‍ പതിവിന് വിപരീതമായി അറബ് പൗരന്മാരും ഗള്‍ഫിലെ പ്രമുഖ വ്യക്തികളും രാജകുടുംബാംഗങ്ങളുമൊക്കെ ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരിക്കുകയാണ്. മാത്രമല്ല അവസാന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട. ഇത്തരക്കാരെ കണ്ടെത്തി നാടുകടത്തും എന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല കര്‍ശന മുന്നറിയിപ്പുമായി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളും അംബാസഡര്‍മാരും രംഗത്തെത്തിയതും ഇത്തരക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്നാണ് കഴിഞ്ഞ ദിവസം യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പ്രവാസികളെ ഓര്‍മപ്പെടുത്തിയതാണ്. ഇതിന് പിന്നാലെ യുഎഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരിയും സമാനമായ അഭിപ്രയ പ്രകടനങ്ങള്‍ നടത്തി. സഹിഷ്ണുതയാണ് യുഎഇ മുന്നോട്ട് വെയ്ക്കുന്ന ആശയമെന്നും ഹിന്ദുക്ഷേത്രങ്ങള്‍ മാത്രമല്ല വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ വരെ അവിടെ നിര്‍മിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് മതത്തിനെതിരെ മോശമായ പരാമര്‍ശം നടത്തിയാലും അത് നേരിടാന്‍ ശക്തമായ നിയമങ്ങള്‍ അവിടെയുണ്ട്. ഇന്ത്യക്കാര്‍ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ അസന്തുഷ്ടിയുള്ളവര്‍ക്ക് വളമേകും. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ അംബാസഡര്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തോടുബന്ധിച്ചുള്ള വിദ്വേഷ പ്രചാരണങ്ങളോടെയാണ് ഇപ്പോഴത്തെ രൂക്ഷമായ അവഹേളങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും തുടക്കമായത്. മതങ്ങളെ അവഹേളിക്കുന്ന തരത്തില്‍ നിരവധി പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. യുഎഇയില്‍ ഏതാനും പേര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ നടപടികള്‍ നേരിടുകയും ചിലര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. പക്ഷേ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും അവഹേളനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.

അറബ് സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുന്ന പരാമര്‍ശം നടത്തിയ കര്‍ണാടകയിലെ ബിജെപി എംപി തേജസ്വി സൂര്യയുടെ ട്വീറ്റും അറബ് ലോകത്ത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ശ്രദ്ധയില്‍പെട്ട അറബ് സാംസ്‌കാരിക പ്രവര്‍ത്തകരും നിയമജ്ഞരുമെല്ലാം എംപിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ അറബ് രാജ്യങ്ങളിലേക്ക് വരാന്‍ അവസരം ലഭിച്ചാല്‍ അതിന് തയ്യാറാവരുതെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് യുഎഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഗള്‍ഫ് രാജ്യങ്ങളുമായി പതിറ്റാണ്ടുകളോളം ഉറ്റ സൌഹൃദമാണ് ഇന്ത്യ കാത്തുസൂക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം ആ ബന്ധം കൂടുതല്‍ ഊഷ്മളമാവുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി അദ്ദേഹത്തിന് ഉറ്റ സൌഹൃദമാണുള്ളത്. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയും മോദിക്ക് ആ രാജ്യത്തെ ഭരണകൂടം സമ്മാനിച്ചു.

കൊവിഡ് പ്രതിരോധത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കുവൈത്തിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ തന്നെ ഇന്ത്യ അയച്ചപ്പോള്‍ യുഎഇയുടെ അപേക്ഷ പരിഗണിച്ച് 55 ലക്ഷം ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഗുളികകള്‍ കയറ്റി അയക്കുകയും ചെയ്തു. ഊഷ്മളമായ സൗഹൃദം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനിടയിലെ ഈ പുതിയ സംഭവ വികാസങ്ങളെ ഏത് നിലയില്‍ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (24 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (50 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends