Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബം ഏറ്റെടുത്തു; നിലവില്‍ 22 രാജ്യങ്ങളിലായി 188 റീട്ടെയില്‍ സ്റ്റോറുകള്‍; രണ്ടുവര്‍ഷത്തിനകം ഇത് 250 സ്റ്റോറുകളായി വളര്‍ത്താനാണ് പദ്ധതി

23 APRIL 2020 09:05 AM IST
മലയാളി വാര്‍ത്ത

എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബം ഏറ്റെടുത്തു. ഒരു ബില്യന്‍ ഡോളറാണ് (ഏതാണ്ട് 7600 കോടി രൂപ) അവര്‍ ലുലുവില്‍ നിക്ഷേപിച്ചത്. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പര്‍ മാര്‍ക്കറ്റ് ശൃഖലകളിലൊന്നാണ്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനുമായ ശൈഖ് തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ നിക്ഷേപം നടത്തിയത്. അബുദാബിയിലെ പ്രമുഖ ഇന്‍വെസ്റ്റിങ് കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. യു.എ.ഇ.യിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയര്‍മാന്‍ കൂടിയാണ് ശൈഖ് തഹ് നൂന്‍.

ലുലുവിന്റെ നടത്തിപ്പില്‍ റോയല്‍ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ലെന്നാണ് സൂചന. ഓഹരി കൈമാറ്റം സംബന്ധിച്ച് ലുലു ഗ്രൂപ്പോ റോയല്‍ ഗ്രൂപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എ.ഇ.യും ഇന്ത്യയും ഉള്‍പ്പെടെ 22 രാജ്യങ്ങളിലായി 188 റീട്ടെയില്‍ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. രണ്ടുവര്‍ഷത്തിനകം ഇത് 250 സ്റ്റോറുകളായി വളര്‍ത്താനുള്ള പരിശ്രമത്തിലാണ് യൂസഫലിയും സംഘവും. 7.4 ബില്യന്‍ ഡോളറാണ് ലുലുവിന്റെ മുന്‍വര്‍ഷത്തെ വിറ്റുവരവ്.

അതേസമയം കോവിഡ് 19 വ്യാപനം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങാകുന്നുണ്ട് യൂസഫ് അലെ യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും സന്നദ്ധകള്‍ കേന്ദ്രീകരിച്ചാണ് സഹായങ്ങള്‍ നല്‍കിയത്.

കോവിഡ് പ്രതിസന്ധി മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് റാസ് അല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനുകള്‍, കെഎംസിസി ഷാര്‍ജ, കേരള സോഷ്യല്‍ സെന്റര്‍ അബുദാബി, ഐഎംസിസി ഷാര്‍ജ, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ യുഎഇ എന്നിവരടക്കമുള്ളവര്‍ക്കും യൂസഫലി ധനസഹായം നല്‍കി.

നേരത്തെ ദുബായ് കെഎംസിസി, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്‍ കാസ് ദുബായ് മുതലായവര്‍ക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യൂസഫലി ധനസഹായം നല്‍കിയിരുന്നു. ബഹറൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും യൂസഫലി ഇതിനകം ധനസഹായം നല്‍കിയിട്ടുണ്ട്.

അതുപോലെതന്നെ ഈ അപകടകാലത്ത് കേരളത്തിനും കൈത്താങ്ങ് നല്‍കിയിരുന്നു യൂസഫ് അലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും മാസ്‌കുകളുമാണ് സംഭാവനയായി ലുലു ഗ്രൂപ്പ് നല്‍കിയത്. കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ ആഹ്വാനം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു. പിന്നീട് സഹായം കൈമാറുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (29 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (35 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (50 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (52 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (55 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends