Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കൊവിഡ് പ്രതിസന്ധി വര്‍ഷാവസാനം വരെ; ചെലവുചുരുക്കൽ നടപടികളിലേക്ക് സൗദി, പ്രതിസന്ധി മറികടക്കാൻ ഇനിയും കാത്തിരിക്കണം

23 APRIL 2020 12:58 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിലവിൽ സാമ്പത്തിക പ്രതിസന്ധി ഉരുവായിരിക്കുകയാണ്. എന്നാൽ ഭരണാധികാരികളുടെ നിശ്ചയദാർഢ്യം അതിനുമുന്നിൽ തോൽക്കാൻ തയ്യാറല്ല. പലവിധത്തിൽ ഈ ഒരു പ്രതിസന്ധിയെ മറികടക്കാനാണ് ഓരോ ഗൽഫ് രാഷ്ട്രവും പരിശ്രമിച്ചുപോരുന്നത്. എന്നിരുന്നാൽ തന്നെയും ഈയൊരു പ്രതിസന്ധി മറികടക്കാൻ വർഷാവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യതത്തകമാനം ഉണ്ടായ പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും വര്‍ഷാവസാനം വരെ നീണ്ടു പോയേക്കാമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കുകയുണ്ടായി. കൊറോണ വ്യാപനം മൂലം സ്വകാര്യ മേഖല പ്രതിസന്ധിയിലായതും എണ്ണ വിലയില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും ആയതിനാൽ തന്നെ ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ സാമ്പത്തിക വെല്ലുവിളികൾ നേരിടാന്‍ ഈ വര്‍ഷം പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തിവെക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യമേഖലയ്ക്ക് 4700 കോടി റിയാല്‍ അനുവദിക്കുകയും ചെയ്യുന്നതായിരിക്കും. സ്വകാര്യ മേഖലയുടെ കുടിശ്ശിക തീര്‍ക്കാന്‍ 2300 കോടി റിയാല്‍ നീക്കി വെക്കും. കരുതല്‍ ധനത്തില്‍ നിന്ന് 120 റിയാലില്‍ അധികം പിന്‍വലിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആവശ്യമെങ്കില്‍ 100 ബില്യണ്‍ റിയാല്‍ അധിക വായ്പയെടുക്കുമെന്നും അതോടെ പൊതുകടം 220 ബില്യണ്‍ റിയാലായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനത്തിലൂടെ ഉണ്ടായ പ്രതിസന്ധി മൂലം അടഞ്ഞു കിടക്കുന്ന സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം നടത്തി വരികയാണ്. വിദേശികളുടെ ലെവി ഉള്‍പ്പെടെയുള്ള ഫീസുകള്‍ ഒഴിവാക്കുകയോ കാലാവധി നീട്ടി നല്‍കുകയോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലാണ് എന്നാണ് അദ്ദേഹം വ്യക്തന്മാക്കുന്നത്. പല ഫീസുകളും അടയ്ക്കുന്നത് നിലവില്‍ മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ആറോ ഒമ്പതോ മാസം വരെ നീട്ടി നല്‍കുമെന്നും സാഹചര്യം അനുസരിച്ച് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. കോവിഡിൻ്റെ പശ്ചാതലത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പുതിയ പദ്ധതി ആരംഭിച്ചത് തന്നെ. എന്നാൽ തന്നെയും ഇന്ത്യ അനുവദിച്ചാൽ പ്രവാസികൾക്ക് അടുത്ത മാസം ആദ്യവാരത്തിൽ പ്രത്യേക വിമാനങ്ങളിൽ നാട്ടിലേക്ക് പോകാനാകുമെന്നാണ് പറയുന്നത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (1 hour ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (1 hour ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (2 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (2 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (2 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (3 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (3 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (3 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (4 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (5 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (5 hours ago)

Malayali Vartha Recommends