പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്റെ പൂട്ട്; കുടുംബത്തിൻറെ കണ്ണുനീർ മാത്രം ബാക്കി, കോറോണ ഭീതിയ്ക്കിടയിലും പ്രവാസികളോട് അനാദരവ്

ഇന്ത്യയിൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയാതായി റിപ്പോർട്ട്. നിലവില്‍ കോവിഡ് അല്ലാതെ മരിക്കുന്നവരായാലും കാര്‍ഗോ വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതില്‍ പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്തിയതായാണ് കേന്ദ്രം അറിയിക്കുന്നത്. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ലന്നും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ ഇത് സംബന്ധിച്ച് വിവിധ എയര്‍ലൈന്‍ കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് കഴിഞ്ഞ ആഴ്ച കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാനായില്ല. മൃതദേഹം കൊണ്ടുപോകാന്‍ നടപടി ഉണ്ടായെങ്കിലും ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ഖത്തര്‍ എയര്‍ വെയ്സ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേയിയുടെ ഫേസ്ബുക് കുറിപ്പ്;
പ്രവാസികളോടുള്ള അവഗണന അവസാനിക്കുന്നില്ല.
പ്രവാസ ലോകത്തുള്ള അസുഖബാധിതരേയും വിസാ കാലാവധി തീർന്നവരേയും പ്രായമായവരേയും നാട്ടിലെത്തിക്കണമെന്ന മുറവിളി ചെവി കൊള്ളാത്തവർ പ്രവാസികളുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനുണ്ടായിരുന്ന അനുമതിയും ഇപ്പോൾ നിഷേധിച്ചിരിക്കുന്നു. ഇന്നലെ വൈകീട്ട് ചെന്നയിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ കയറ്റി വിട്ട മൃതദേഹം ഇപ്പോഴും തടഞ്ഞു വെച്ചിരിക്കുന്നു.
ഇത് തികച്ചും പ്രതിഷേധാർഹമാണ്. എംബാമിംഗ് വരെ പൂർത്തിയായ മൃതദേഹങ്ങൾ പാതി വഴിയിലായി പോകുന്ന അവസ്ഥ. പ്രവാസികൾ ഇതിനുമാത്രം എന്ത് തെറ്റ് ചെയ്‌തു എന്ന് മനസിലാകുന്നില്ല.
https://www.facebook.com/Malayalivartha



























