കൊറോണ; മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുന്നു, കടുത്ത ആശങ്കയിൽ ഗൾഫ് രാഷ്ട്രങ്ങൾ, മലയാളികൾ ഉൾപ്പടെ നിരവധിപേർ

പ്രവാസികൾക്ക് എന്നും നിറവായിത്തീർന്നിരുന്ന പ്രവാസലോകം ഇപ്പോൾ കടുത്ത വേദനയിലേക്ക് നീങ്ങുന്നു. കൊറോണ മൂലം സാമ്പത്തികം തകരുന്നതിൽ ഉപരി റെക്കോർഡ് വേഗത്തിലാണ് കൊറോണ ബാധിതർ കൂടുന്നതായുള്ള വാർത്തകളും പുറത്തേക്ക് വരുന്നത്. കൊറോണ മൂലം രോഗികളുടെ എണ്ണവും ഒപ്പം മരണസംഖ്യയും കുത്തനെ ഉയർന്നതിന്റെ ആശങ്കയിൽ ഗൾഫ് മേഖല. ലഭ്യമാകുന്ന കണക്ക് അനുസരിച്ച് ഇന്നലെ മാത്രം 30 പേരാണ് ഗള്‍ഫില്‍ കോവിഡ്ബാധിച്ച് മരിച്ചത്. ഇതിനോടകം തന്നെ അയ്യായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഒപ്പം യു.എ.ഇയിൽ 13 പേർ മരിച്ചതോടെ കോവിഡ് മരണ സംഖ്യ 198. 7 പേർ മരിച്ച സൗദിയിൽ സംഖ്യ 246. 9 മരണം റിപ്പോർട്ട് ചെയ്ത കുവൈത്തിൽ എണ്ണം 68 എന്നിങ്ങനെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ ഖത്തറിലും ഇന്നലെ ഒരാൾ മരിച്ചിട്ടുണ്ട്. രണ്ടു മലയാളികളും ഇന്നലെ കോവിഡിന് കീഴടങ്ങിയതായാണ് റിപ്പോർട്ട്. കോഴിക്കോട് ഇരിങ്ങണ്ണൂർ മംഗലശേരി ഹൗസിൽ എടച്ചരി കുന്നത്ത് ഫൈസലാണ് ദുബൈയിൽ മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് ചികിൽസയിലായിരുന്നു 46 കാരനായ ഫൈസൽ എന്നിവരാണ് കോറോണയിൽ കീഴടങ്ങിയത്. എന്നാൽ സൗദിയിലാണ് മറ്റൊരു മലയാളി മരണം. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ ദമ്മാം അല്‍മനാ ജനറല്‍ ആശുപത്രിയിലാണ് മരിച്ചത്. വയസ് 52 ആണ്.
അതേസമയം മരണസംഖ്യയും ഒപ്പം രോഗവ്യാപനവും ഉയരുന്നത് കുവൈത്ത് ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും നടുക്കമായി മാറിയിരിക്കുകയാണ്. സൗദിയിൽ പുതിയ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് നീങ്ങുകയാണ്. കുവൈത്തിലും ഖത്തറിലും ആയിരത്തിനും മുകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെർടുന്നത്. എന്നാൽ സമൂഹ വ്യാപനം സംബന്ധിച്ച ആശങ്കയും ചില രാജ്യങ്ങളിലെങ്കിലും ഭീതി പടർത്തുന്നുണ്ട്. അതേസമയം കോവിഡ് രോഗം പൂർണമായി സുഖപ്പെട്ടവരുടെ എണ്ണം കാൽലക്ഷമായി ഉയർന്നതയാണ് അധികൃതർ വ്യക്തമാക്കുന്നത്.
കർശന നിയന്ത്രണങ്ങൾക്കിടയിലും രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ കുവൈത്തിൽ ഈ മാസാവസാനം വരെ സമ്പൂർണ കർഫ്യൂ നിലവിൽ വന്നിരിക്കുകയാണ്. കൂടുതൽ ഫീൽഡ് ആശുപത്രികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളും സംവിധാനിക്കുന്ന തിടുക്കത്തിലാണ് രാജ്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കൂടുതൽ ജാഗ്രതയോടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ നിലവിൽ മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha


























