പ്രവാസികൾക്ക് ഗുണം ചെയ്യില്ലെന്ന് കേന്ദ്രം; യുഎഇ വിസയുള്ള മലയാളികള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നിരിക്കെ കേന്ദ്രത്തിന്റെ പൂട്ട്

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ റെസിഡൻറ് വിസക്കാർക്ക് മടങ്ങിയെത്താമെന്ന യു.എ.ഇ സർക്കാരിന്റെ നിർദേശം ഇന്ത്യൻ പ്രവാസികൾക്ക് ഗുണം ചെയ്യില്ല എന്ന നിലപാടാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. ആയതിനാൽ തന്നെ വിസ കാലാവധി കഴിഞ്ഞവർക്ക് വിദേശയാത്ര ചെയ്യാൻ അനുമതി നൽകേണ്ട എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനമാണ് പ്രവാസികൾക്ക് നിലവിൽ തിരിച്ചടിയാകുന്നത്.
അതേസമയം മൂന്നു മാസമെങ്കിലും വിസ കാലാവധി ബാക്കിയുള്ളവർക്ക് യാത്ര അനുമതി നൽകിയാൽ മതി എന്നാണ് ജൂൺ ഒന്നിന് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമായി തന്നെ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ കമ്പനികളുെടയോ ഒാഫർ ലെറ്റർ ഉള്ളവരാണെങ്കിൽ പോലും ഒരു മാസത്തെ വിസ കാലാവധി നിർബന്ധമാണെന്നും കേന്ദ്രം പുറപ്പെടുവിച്ച സർക്കുലറിൽ ചൂണ്ടിക്കാണിച്ചു.
മാർച്ച് ഒന്നിനുശേഷം കാലാവധി അവസാനിച്ച വിസയുള്ളവർക്ക് ഡിസംബർ 31 വരെ യു.എ.ഇയിൽ തങ്ങാമെന്ന് യുഎഇ അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. കാലാവധി അവസാനിച്ച െറസിഡൻറ് വിസക്കാർ നാട്ടിലാണെങ്കിലും അവർക്ക് മടങ്ങിവരാമെന്നും അറിയിച്ചിരുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ് യു.എ.ഇയിലേക്ക് മടങ്ങാൻ ഒാൺലൈൻ വഴി അപേക്ഷിക്കാൻ ആരംഭിച്ചത്.
https://www.facebook.com/Malayalivartha
























