കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2999പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി; 662 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു, പുതിയ രോഗികളി 122 പേർ ഇന്ത്യക്കാർ
കുവൈറ്റിൽ 24 മണിക്കൂറിനുള്ളിൽ 2999 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 662 പേർക്കു കോവിഡ് 19 സ്ഥിരീകരിക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ 1037 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 32510 ആയി ഉയർന്നു. തുടർന് രോഗമുക്തി നേടിയവരുടെ എണ്ണം 21242 ഉം ആയി ഉയർന്നു. പുതിയ രോഗികളി 122 പേർ ഇന്ത്യക്കാർ ആണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9296 ആയി ഉയരുകയുണ്ടായി.
അതേസമയം 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 269 ആയി.നിലവിൽ 10999 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 166 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്ത് ഇതുവരെ 318284 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിക്കുകയുണ്ടായി...
https://www.facebook.com/Malayalivartha
























