സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി ഒമാൻ; ലോക്ക് ഡൗണിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ച ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം

നാട്ടിൽ നിന്ന് സന്ദര്‍ശക വിസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടിയതായി റിപ്പോർട്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ച ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ജൂണ്‍ 15 വരെയാണ് വിസ കാലാവധി നീട്ടിയിരിക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി. വിസിറ്റ്, എക്‌സ്പ്രസ് വിസകള്‍ ജൂണ്‍ 15 വരെ സൗജന്യമായി പുതുക്കാനാകുന്നതായിരിക്കും. എന്നാല്‍ മാര്‍ച്ചില്‍ വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ നല്‍കേണ്ടി വരുകയും ചെയ്യും.
ഇതേതുടർന്ന് ലോക്ക് ഡൗണില്‍ വിദേശത്ത് കുടുങ്ങിയ താമസ വിസക്കാരുടെ വിസ ഓണ്‍ലൈന്‍ വഴി പുതുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. അതേസമയം വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസ ലഭിച്ചിട്ടും രാജ്യത്ത് വരാതിരുന്നവര്‍ക്ക് പുതിയ വിസ എടുക്കേണ്ടി വരുന്നതായിരിക്കും.
https://www.facebook.com/Malayalivartha
























